ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) പ്രവേശനത്തിനായി നടത്തുന്ന ദേശീയതല പ്രവേശന പരീക്ഷയായ ജെഇഇ അഡ്വാന്‍സ്ഡ് 2024 മെയ് 26ന് നടക്കും.2024 ഏപ്രില്‍ 21, മുതല്‍ ഏപ്രില്‍ 30 വരെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ ലൈനായി രജിസ്റ്റര്‍ ചെയ്യാം.
അഡ്മിറ്റ് കാര്‍ഡുകള്‍ 2024 മെയ് 17-ന് ലഭ്യമാകും. യഥാര്‍ത്ഥ ജെഇഇഅഡ്വാന്‍സ്ഡ് 2024 പരീക്ഷ 2024 മെയ് 26-ന് നടക്കും, പേപ്പര്‍ 1 09:00 മുതല്‍ 12:00 വരെയും പേപ്പര്‍ 2 2:30 മുതല്‍ 5 വരെയുമാണ്.
യോഗ്യതയ്ക്ക്, 12-ാം ക്ലാസ് ബോര്‍ഡ് പരീക്ഷയില്‍ (അല്ലെങ്കില്‍ തത്തുല്യമായത്) കുറഞ്ഞത് 75% മാര്‍ക്ക് നേടിയിരിക്കണം.
എസ്‌സി, എസ്ടി, അല്ലെങ്കില്‍ പിഡബ്യുഡി വിഭാഗങ്ങളില്‍ നിന്നുള്ളവരാണെങ്കില്‍, കുറഞ്ഞത് 65% മാര്‍ക്ക് (അല്ലെങ്കില്‍ തത്തുല്യമായത്) ലഭിക്കണം.
ഓണ്‍ലൈനിലാണ് അപേക്ഷിക്കേണ്ടത്.ജെഇഇ അഡ്വാന്‍സ്ഡ് 2024-ന് അപേക്ഷിക്കാന്‍ ജോയിന്റ് അഡ്മിഷന്‍ ബോര്‍ഡിന്റെ (JAB) ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷാ ഫീസ് ജനറല്‍, ഒബിസി ഉദ്യോഗാര്‍ത്ഥികള്‍ക്ക് 3,250 രൂപയും എസ്‌സി,എസ്ടി,പിഡബ്ല്യുഡി ഉദ്യോഗാര്‍ത്ഥികള്‍ക്ക് 1,625 രൂപയുമാണ്.