യൂത്ത് കോണ്‍ഗ്രസുകാര്‍ തല്ലുകൊണ്ടത് ജനങ്ങള്‍ക്കുവേണ്ടി സുരേഷ് ഗോപി നടനും ബി.ജെ.പി നേതാവുമായി സുരേഷ് ഗോപി.

യൂത്ത് കോണ്‍ഗ്രസുകാര്‍ തല്ലുകൊണ്ടത് ജനങ്ങള്‍ക്കുവേണ്ടി സുരേഷ് ഗോപി നടനും ബി.ജെ.പി നേതാവുമായി സുരേഷ് ഗോപി.

തിരുവനന്തപുരം: ജനങ്ങളുടെ ശബ്ദമാണ് പ്രതിപക്ഷമെന്നും യൂത്ത് കോണ്‍ഗ്രസുകാര്‍ തല്ല് കൊണ്ടത് ജനങ്ങള്‍ക്ക് വേണ്ടിയാണെന്നും നടനും ബി.ജെ.പി നേതാവുമായി സുരേഷ് ഗോപി.
യൂത്ത് കോണ്‍ഗ്രസായതിനാല്‍ അവരെ മാറ്റി നിര്‍ത്തേണ്ടതില്ല.

തിരഞ്ഞെടുക്കപ്പെടുന്നവര്‍ പോലും എന്താ ചെയ്യുന്നതെന്ന് വ്യക്തമല്ലാത്ത രാജ്യമാണ് നമ്മുടേത്. സംസ്ഥാനത്തെ കാര്യം പിന്നെ പറയേണ്ടതില്ല. വെറും വാചകവും തള്ളുംമാത്രം. നല്ല തമാശകളാണ് നടക്കുന്നത്.
പ്രതിപക്ഷത്തിന് അവരുടെ പങ്കുവഹിക്കാന്‍ സാധിക്കാത്ത തരത്തില്‍ നമ്മള്‍ ജനങ്ങള്‍ തന്നെയാണ് അവരെ നാവെടുക്കാന്‍ അനുവദിക്കാത്തത്. പ്രതിപക്ഷം ഏത് പാര്‍ട്ടിയുമായിക്കോട്ടെ. നിങ്ങള്‍ക്ക് വേണ്ടിയാണ് അവര്‍ ആ വണ്ടിയുടെ മുന്നില്‍ ചാടിയതും തല്ല് കൊണ്ടതും ആശുപത്രിയില്‍ കിടക്കുന്നതും. അത് കുറച്ച് യൂത്ത് കോണ്‍ഗ്രസുകാരായതുകൊണ്ട് എനിക്ക് അവരോട് ദൂരം കല്‍പിക്കണമെന്ന് ആരും പറയില്ല. അങ്ങിനെ പറയുന്നവരോട് മാത്രമേ എനിക്ക് ദൂരം കല്‍പ്പിക്കാനാകുകയുള്ളൂ, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *