എയ്ഞ്ചല്‍ ഡി മരിയ ബൂട്ട് അഴിക്കുന്നു

എയ്ഞ്ചല്‍ ഡി മരിയ ബൂട്ട് അഴിക്കുന്നു

ബ്യൂണസ് ഐറിസ്: അര്‍ജന്റീനയുടെ മികച്ച താരങ്ങളില്‍ ഒരാളായ എയ്ഞ്ചല്‍ ഡി മരിയ ബൂട്ടഴിക്കുന്നു. 2024 കോപ്പ അമേരിക്ക ചാമ്പ്യന്‍ഷിപ്പിന് ശേഷം അന്താരാഷ്ട്ര മത്സരങ്ങളില്‍നിന്ന് വിരമിക്കുമെന്ന് ഡി മരിയ വ്യക്തമാക്കി. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്.

അര്‍ജന്റീനക്കൊപ്പം ലോകകപ്പ്, കോപ്പ അമേരിക്ക, ഫൈനലിസ്സീമ കിരീടനേട്ടങ്ങളില്‍ ഡി മരിയ പങ്കാളിയായിരുന്നു. ഈ കളികളിലെല്ലാം മരിയ തന്റേതായ ഗോളുകള്‍ നേടിയിരുന്നു. 2008ലാണ് മരിയ ദേശീയ ടീമില്‍ അരങ്ങേറ്റം കുറിച്ചത്. അര്‍ജന്റീനക്കായി ഇതുവരെ താരം136 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞു. നാല് ലോകകപ്പുകളിലും ആറു കോപ്പ അമരേക്ക ടൂര്‍ണമെന്റുകളിലും പങ്കെടുത്തു.

ക്ലബ് ഫുട്ബോളില്‍ നിലവില്‍ ബെന്‍ഫിക്കക്ക് വേണ്ടിയാണ് ഡി മരിയ കളിക്കുന്നത്. റയല്‍ മാഡ്രിഡ്, പി.എസ്.ജി, യുവന്റസ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തുടങ്ങിയ ക്ലബുകള്‍ക്ക് വേണ്ടിയും ഡി മരിയ കളിച്ചിട്ടുണ്ട്.

 

Share

Leave a Reply

Your email address will not be published. Required fields are marked *