കോഴിക്കോട്: ആയൂര്‍വ്വേദിക് മെഡിസിന്‍ മാനുഫാക്‌ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ (എഎംഎംഒഐ) 9-ാമത് സംസ്ഥാന കണ്‍വെന്‍ഷനും 40-ാമത് വാര്‍ഷികാഘോഷവും നവംബര്‍ 26ന് കോഴിക്കോട് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാവിലെ 9.45ന് കല്ലായ് റോഡിലെ ഹോട്ടല്‍ ഹോട്ടല്‍ വുഡ്ഡീസില്‍ നടക്കുന്ന ചടങ്ങ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.എസ്.ഡയസ് ഉദ്ഘാടനം ചെയ്യും. മേയര്‍ ഡോ.ബീന ഫിലിപ്പ് അധ്യക്ഷത വഹിക്കും. സെമിനാര്‍ ഉദ്ഘാടനവും അവാര്‍ഡ് ദാനവും എം.കെ.രാഘവന്‍ എം.പി നിര്‍വഹിക്കും. സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി മുഖ്യാഥിതി ആയിരിക്കും. ഡോ.ജയ.വി.ദേവ്(ആയൂര്‍വ്വേദ ഡെപ്യൂട്ടി ഡ്രഗ്‌സ് കണ്‍ട്രോളര്‍), ഡോ.ടി.കെ.ഹൃദിക് (എം.ഡി ഒഷധി), ഡോ.എ.വി.അനൂപ് (നാഷണല്‍ കോ-ഓഡിനേറ്റര്‍ എഎംഎംഒഐ), ബേബി മാത്യു(എം.ഡി.സോമതീരം ആയൂര്‍വ്വേദ ഗ്രൂപ്പ്) എന്നിവര്‍ ആശംസാ പ്രസംഗം നടത്തും. എഎംഎംഒഐ സംസ്ഥാന പ്രസിഡണ്ട് ഡോ.പി.രാംകുമാര്‍ സ്വാഗതവും ട്രഷറര്‍ ഡോ.ഇ.ടി.നീലകണ്ഠന്‍ മൂസ്സ് നന്ദിയും പറയും.
സമ്മേളനത്തിന് മുന്നോടിയായി ജില്ലയിലെ സ്‌കൂളുകളില്‍ ഔഷധ തൈ വിതരണം നടത്തും. ഡോ.പി.രാമകുമാര്‍, ഡോ.മനോജ് കാളൂര്‍,എന്‍.പി.ജലീല്‍, ഡോ.സഹീര്‍ അലി, ഡോ.സന്ദീപ്.കെ, വി.കെ.ജാബിര്‍ എന്നിവര്‍ വാര്‍ത്താസമ്മേനത്തില്‍ പങ്കെടുത്തു.