കോഴിക്കോട്: ഹിന്ദു-മുസ്ലിം ഐക്യത്തിനായി അക്ഷീണം പ്രയത്‌നിച്ച നേതാവായിരുന്നു അബുല്‍കലാം ആസാദെന്ന് എഐസിസി ജന.സെക്രട്ടറി കെ.സി.വേണു ഗോപാല്‍ പറഞ്ഞു. രാജ്യത്തിന്റെ ബഹുസ്വരതക്കായി അദ്ദേഹം ഗാന്ധിജിയോടൊത്ത് പ്രവര്‍ത്തിച്ചു. മൗലാന അബുല്‍ കലാം ആസാദ് ഫൗണ്ടേഷന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അബുല്‍ കലാം ആസാദ് അറിവിന്റെ സുല്‍ത്താനായിരുന്നു. ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയായിരുന്ന അദ്ദേഹത്തിന്റെ നാമധേയത്തിലുള്ള ഫൗണ്ടേഷന്റെ പ്രവര്‍ത്തനം മരവിപ്പിക്കുകയും അദ്ദേഹത്തിന്റെ പേരിലുള്ള സ്‌കോളര്‍ഷിപ്പും മോദി നിര്‍ത്തലാക്കി. പാഠ്യ സിലബസില്‍ നിന്ന് ദേശീയ നേതാക്കളെ ഒഴിവാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മോദി എത്ര ശ്രമിച്ചാലും ഭാരതത്തിലെ ജനങ്ങളുടെ മനസ്സില്‍ നിന്ന് ഗാന്ധിജിയേയും നെഹ്‌റുവിനെയും ആസാദിനെയും, പട്ടേലിനെയും മായ്ക്കാനാവില്ല. കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചു വന്നാല്‍ മോദി ഒഴിവാക്കിയവ തിരിച്ചു കൊണ്ട്‌വരും. മോദി സര്‍ക്കാര്‍ ജനങ്ങളെ ഭിന്നിപ്പിക്കുകയാണ്. എവിടെ നോക്കിയാലും വിഭജന രാഷ്ട്രീയവും, വര്‍ഗ്ഗീയതയും പരത്തുകയാണ്. സംസ്ഥാന മുഖ്യ മന്ത്രിയും ഫാസിസ്റ്റ് വഴിയിലാണ്. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചവരെ, ക്രൂരമായി മര്‍ദ്ദിച്ചവരെ ന്യായീകരിച്ച മുഖ്യ മന്ത്രി ടി.പി.ചന്ദ്രശേഖരനെ അരുംകൊല ചെയ്തവരെയും ന്യായീകരിക്കുമെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫൗണ്ടേഷന്‍ പ്രസിഡണ്ട് എം.എം.ഹസ്സന്‍ അധ്യക്ഷത വഹിച്ചു. എം.കെ.രാഘവന്‍.എം.പി, കെ.മുരളീധരന്‍, ഡോ.എം.എന്‍.കാരശ്ശേരി, ടി.സിദ്ദീക്ക്, കെ.പ്രവീണ്‍കുമാര്‍, എന്‍.കെ.അബ്ദുറഹിമാന്‍, കെ.എം.അഭിജിത്ത്, എന്‍.സുബ്രഹ്‌മണ്യന്‍ എന്നിവര്‍ സംസാരിച്ച