ഒരു കപ്പ് ചായയോ കാപ്പിയോ ഉപയോഗിച്ച് ദിവസം ആരംഭിക്കുന്നതാണ് എല്ലാവരുടെയും പതിവ്. എന്നാല്‍ ദിവസവും രാവിലെ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കുന്നത് ആരോഗ്യപരമായി നിരവധി ഗുണങ്ങള്‍ ലഭിക്കുമെന്ന്് വിദഗ്ദ്ധര്‍ പറയുന്നു. ശരീരഭാരം കുറയ്ക്കുന്നത് മുതല്‍ സൗന്ദര്യമുള്ള ചര്‍മ്മത്തിന് വരെ ഇത് കാരണമാകുന്നു. എല്ലാ ദിവസവും രാവിലെ ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളം കുടിക്കുമ്പോള്‍ അത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളത്തില്‍ ഏതാനും തുള്ളി ചെറുനാരങ്ങാനീര് ഒഴിച്ച് കുടിച്ചാല്‍ അമിതമായ ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കുകയും അമിത ഭക്ഷണ ആര്‍ത്തി ഇല്ലാതാക്കുകയും, ശരീരവണ്ണവും ഭാരവും കുറയ്ക്കാനും സഹായിക്കും. ശരീരത്തിലെ കൊഴുപ്പ് വിഘടിപ്പിക്കാനും ചെറുചൂടുള്ള വെള്ളം സഹായിക്കുന്നു, ഇത് ദഹനവ്യവസ്ഥയുടെ പ്രവര്‍ത്തനം എളുപ്പമാക്കുന്നു.
പ്രകൃതിദത്ത ബോഡി റെഗുലേറ്ററായി കണക്കാക്കപ്പെടുന്ന ചൂടുവെള്ളം ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാന്‍ സഹായിക്കും. സുഗമമായ ദഹനം നിലനിര്‍ത്താന്‍ ഇത് സഹായിക്കും.
തിളക്കമുള്ളതും ജലാംശമുള്ളതുമായ ചര്‍മ്മം വേണോ? അതിരാവിലെ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കുന്നത് പതിവാക്കിയാല്‍ ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിക്കും. ചൂടുവെള്ളം വിഷവസ്തുക്കളെ പുറന്തള്ളുന്നു, മുഖക്കുരു വളര്‍ച്ച തടയുകയും ചര്‍മ്മത്തിന്റെ മിനുസം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
അകാല വാര്‍ദ്ധക്യത്തിന്റെ ഏത് ലക്ഷണവും എല്ലാവരിലും ഏറെ വിഷമവും നിരാശയും ഉണ്ടാക്കുന്നതാണ്. ഇത് തടയാന്‍ ശരീരം ഉള്ളില്‍ നിന്ന് ശുദ്ധീകരിക്കണം. ചര്‍മ്മകോശങ്ങളെ നന്നാക്കാന്‍ ചൂടുവെള്ളം സഹായിക്കും. ദിവസവും ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളം കുടിക്കുക.
വേദനകള്‍, മലബന്ധം, രക്തചംക്രമണത്തിലെ പോരായ്മ എന്നിവ നിങ്ങളുടെ ജീവിതത്തില്‍ ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും. ചൂട് വെള്ളം കുടിക്കുന്നതിനൊപ്പം ചൂടുവെള്ളം ഉപയോഗിച്ചുള്ള കുളി നിങ്ങളുടെ പേശികളെ ലഘൂകരിക്കാനും നാഡീവ്യവസ്ഥയ്ക്ക് കൂടുതല്‍ വിശ്രമം നല്‍കുകയും ചെയ്യും. എല്ലാ ദിവസവും രാവിലെ ഒരു ചെറുചൂടുള്ള വെള്ളം കുടിക്കുന്നതിലൂടെ മെച്ചപ്പെട്ട രക്തയോട്ടം നല്ല ഹൃദയാരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും.