ട്രൊജന്‍ ആക്രമണം വട്സാപ്പ്, ടെലഗ്രാം ഉപഭോക്താക്കള്‍ക്ക് മൈക്രോസോഫ്റ്റിന്റെ മുന്നറിയിപ്പ്

ട്രൊജന്‍ ആക്രമണം വട്സാപ്പ്, ടെലഗ്രാം ഉപഭോക്താക്കള്‍ക്ക് മൈക്രോസോഫ്റ്റിന്റെ മുന്നറിയിപ്പ്

വാട്സാപ്പ്, ടെലഗ്രാം ഉപഭോക്താക്കള്‍ക്ക് ട്രൊജന്‍ ആക്രമണത്തിന്റെ മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്. വാട്സാപ്പ്, ടെലഗ്രാം പോലുള്ള സോഷ്യല്‍ മീഡിയാ മെസേജിങ് പ്ലാറ്റ്ഫോമുകള്‍ വഴി വലിയ രീതിയില്‍ മെബൈല്‍ ബാങ്കിങ് ട്രൊജന്‍ ആക്രമണങ്ങള്‍ നടക്കുന്നുണ്ടെന്നാണ് മുന്നറിയിപ്പ്.

തട്ടിപ്പുകാര്‍ സോഷ്യല്‍ എഞ്ചിനീയറിങ് വിദ്യകള്‍ പ്രയോഗിച്ചാണ് ആളുകളെ ലക്ഷ്യമിടുന്നത്. ബാങ്കുകള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, മറ്റ് സേവനദാതാക്കള്‍ എന്നിവരെന്ന വ്യാജേന ആളുകളെ ബന്ധപ്പെടുകയും അവരുടെ ആന്‍ഡ്രോയിഡ് ഉപകരണങ്ങളിലേക്ക് അപകടകരമായ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയും ചെയ്യും. അതോടെ ഫോണിലെ സ്വകാര്യ വിവരങ്ങള്‍ ചോരുകയും ചെയ്യുന്നു. ബാങ്കിങ് വിവരങ്ങളും ഫോണിലെ മറ്റ് ഡാറ്റയും ഇതില്‍ പെടും. വലിയ രീതിയിലുള്ള സാമ്പത്തിക തട്ടിപ്പുകള്‍ക്കാണ് ഇത്തരം സൈബറാക്രമണങ്ങള്‍ ഇടയാക്കുന്നത്. മൈക്രോസോഫ്റ്റിന്റെ ഔദ്യോഗിക സുരക്ഷാ ബ്ലോഗിലൂടെയാണ് കമ്പനി വാട്സാപ്പ് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.

വാട്സാപ്പ് വഴി ഏതെങ്കിലും ബാങ്കിന്റെ പേരില്‍ സന്ദേശം അയക്കുന്നതോടൊപ്പം അവരുടെ ഔദോഗിക ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള ലിങ്കും വെക്കുന്നു. ഈ കെണിയില്‍ പെട്ട് ഉപഭോക്താക്കള്‍ ലിങ്ക് വഴി ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നു. ആപ്പില്‍ ലോഗിന്‍ ചെയ്യാന്‍ ലോഗിന്‍ വിവരങ്ങള്‍ നല്‍കും. എങ്കിലും ബാങ്കുകള്‍ നിരവധി സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കിയിട്ടുള്ളതിനാല്‍ ഇത് അത്ര എളുപ്പമല്ല. എന്നാല്‍ ഈ ബാങ്കുകളുടെ പേരില്‍ ഉപഭോക്താക്കളെ ബന്ധപ്പെട്ട് മറ്റ് സാമ്പത്തിക സേവനങ്ങളുടെ ഉപഭോക്താക്കളെയാണ് കെണിയിലാക്കുന്നത്.ശ്രദ്ധിക്കുക ആപ്പുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പിള്‍ ആപ്പ്സ്റ്റോര്‍ പോലുള്ള ഔദ്യോഗിക ആപ്പ്സ്റ്റോറുകളില്‍ നിന്ന് മാത്രം ഇന്‍സ്റ്റാള്‍ ചെയ്യുക. അപരിചിത ലിങ്കുകള്‍ ക്ലിക്ക് ചെയ്യാതിരിക്കുക.

Share

Leave a Reply

Your email address will not be published. Required fields are marked *