രിഫാഈയ വാര്‍ഷിക സമ്മേളനവും മസ്ജിദ് ഉദ്ഘാടനവും ഇന്ന്

രിഫാഈയ വാര്‍ഷിക സമ്മേളനവും മസ്ജിദ് ഉദ്ഘാടനവും ഇന്ന്

കോഴിക്കോട്: കൊയിലാട് രിഫാഈയ സെന്ററിന്റെ വാര്‍ഷിക സമ്മേളനവും, ആണ്ട് നേര്‍ച്ചയും, മസ്ജിദ് ഉദ്ഘാടനവും ഇന്ന് മുതല്‍ അഞ്ച് ദിവസങ്ങളിലായി നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ഇന്ന്

രാവിലെ 7.30ന് കാന്തപുരം എ.പി.മുഹമ്മദ് മുസ്ല്യാരുടെ മഖാം സിയാറത്തോടെ പരിപാടികള്‍ക്ക് തുടക്കമാകും. 10.30ന് അവേലത്ത് ഡോ.അബ്ദുല്‍ സബൂര്‍ ബാഹസന്‍ തങ്ങളും, സി.കെ.മുഹമ്മദ് മുസ്ല്യാരും പതാക ഉയര്‍ത്തും. മസ്ജിദ് ഉദ്ഘാടനം മഗ്‌രിബ് നമസ്‌കാരത്തിന് നേതൃത്വം നല്‍കി സയ്യിദ് അലി ബാഫഖി തങ്ങള്‍ കൊയിലാണ്ടി നിര്‍വ്വഹിക്കും. പൊതു സമ്മേളനം കെ.കെ.അഹമ്മദ്കുട്ടി മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്യും. സമദ് സഖാഫി മായനാട് മുഖ്യ പ്രഭാഷണം നടത്തും. 25ന് കാലത്ത് 9.30ന് മഹല്ല് സഭ പ്രൊഫസര്‍ അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്യും. ട്രാഫിക് നിയമങ്ങള്‍, വര്‍ദ്ധിച്ചു വരുന്ന ലഹരി വിഷയങ്ങള്‍ ആസ്പദമാക്കി കസബ പോലീസ് ഓഫീസര്‍ ഉമേഷ് ക്ലാസ്സെടുക്കും. 25ന് രാവിലെ 11 മണിക്ക് നടക്കുന്ന സ്വാശ്രയ മഹല്ല് എന്ന വിഷയത്തില്‍ മദ്രസ ക്ഷേമ ബോര്‍ഡ് അംഗം ഇ.യാകൂബ് ഫൈസിയും, പുതിയ കാലത്തെ മഹല്ല് എന്ന വിഷയത്തില്‍ കൂറ്റമ്പാറ അബ്ദുറഹിമാന്‍ ദാരിമിയും ക്ലാസെടുക്കും.

വൈകിട്ട് 6.30ന് നടക്കുന്ന പാടിയും പറഞ്ഞും പരിപാടിക്ക് ഇര്‍ഷാദ് അസ്ഹരി നേതൃത്വം നല്‍കും. 26ന് ഞായര്‍ വൈകിട്ട് 4 മണിക്ക് ശാദുലി റാത്തീബിന് സയ്യിദ് മുഹ്‌സിന്‍ തങ്ങള്‍ അവേലം, അബ്ദുറഹിമാന്‍ ഹാജി വാണിയമ്പലം നേതൃത്വം നല്‍കും. വൈകിട്ട് 6.30ന് നൗഫല്‍ സഖാഫി കളസ സംസാരിക്കും. 27ന് തിങ്കള്‍ ഇഖ്‌റ ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ ജീവിത ശൈലീ രോഗ നിര്‍ണ്ണയ ക്യാമ്പ് നടക്കും. വൈകിട്ട് 4 മണിക്ക് രിഫാഈ റാത്തീബിന് സയ്യിദ് കുഞ്ഞി സീതിക്കോയ തങ്ങള്‍ നേതൃത്വം നല്‍കും. രാത്രി 8.30ന് കൗസര്‍ സഖാഫി പന്നൂര്‍ സംസാരിക്കും. 28ന് സമാപന സമ്മേളനത്തില്‍ സാമൂഹിക,രാഷ്ട്രീയ,സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംസാരിക്കും. തുടര്‍ന്ന് ഇശല്‍ നൈറ്റും, മൈത്ര അബുസാദിക് മൗലവി കുന്നുംപുറം മുഹമ്മദ് ഇര്‍ഫാനി ഒളവട്ടൂരും സംഘങ്ങളും കഥാപ്രസംഗം അവതരിപ്പിക്കും. തുടര്‍ന്ന് ഫസല്‍ മാസ്റ്റര്‍ കൊടുവള്ളിയും സംഘവും അവതരിപ്പിക്കുന്ന ഇശല്‍ വിരുന്നും അരങ്ങേറും.
വാര്‍ത്താസമ്മേളനത്തില്‍ ടി.പി.ഹുസൈന്‍ഹാജി, കൊയിലാട് സയ്യിദ് കുഞ്ഞിതങ്ങള്‍, കെ.പി.അഹമ്മദ് കുട്ടി മാസ്റ്റര്‍, അബ്ദുല്‍ സലാം കോഴിക്കോട്, കെ.എസ്.ജുറൈദ് എന്നിവര്‍ പങ്കെടുത്തു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *