ഡല്‍ഹി: അപശകുന പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ് നോട്ടീസ്. രണ്ടുദിവസത്തിനുള്ളില്‍ മറുപടി നല്‍കാനാണ് നിര്‍ദ്ദേശം. രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് റാലിയില്‍ വെച്ചാണ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഇത്തരത്തില്‍ ഒരു പരിഹാസ പരാമര്‍ശം നടത്തിയത്. ‘ഇന്ത്യന്‍ ടീം നന്നായി കളിച്ചു എന്നാല്‍ അപശകുനം എത്തിയതോടെ കളി തോറ്റു’ എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം.
ലോകകപ്പ് ഫൈനലിലെ പരാജയത്തിനു ശേഷംപ്രതിപക്ഷ പാര്‍ട്ടികള്‍ എല്ലാം പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു.കളി പരാജയപ്പെട്ടതില്‍ സങ്കടപ്പെട്ടിരിക്കുമ്പോള്‍ ക്യാമറകളുമായി ഇന്ത്യന്‍ ടീമിന്റെ ഡ്രസ്സിങ് റൂമിലെത്തിയത് ശരിയായില്ലെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.