ജസ്റ്റിസ് എം ഫാത്തിമ ബീവി അന്തരിച്ചു

ജസ്റ്റിസ് എം ഫാത്തിമ ബീവി അന്തരിച്ചു

സുപ്രീം കോടതിയിലെ ആദ്യത്തെ വനിത ജഡ്ജിയായിരുന്ന തമിഴ്നാട് മുന്‍ ഗവര്‍ണറുമായിരുന്ന ജസ്റ്റിസ് എം ഫാത്തിമ ബീവി (96) അന്തരിച്ചു. സുപ്രീം കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.മനുഷ്യാവകാശ കമ്മീഷന്‍ അംഗം, പിന്നാക്കവിഭാഗ കമ്മീഷന്റെ ആദ്യ അധ്യക്ഷ എന്നീ നിലകളിലും ശ്രദ്ധേയയാണ്.ഏഷ്യയില്‍ തന്നെ പരമോന്നതകോടതികളില്‍ ജഡ്ജിയായ വനിത എന്ന ബഹുമതിയും ഫാത്തിമ ബീവിയ്ക്കുണ്ട്.

1950 ല്‍ അഭിഭാഷകയായി ഔദ്യോഗികജീവിതം ആരംഭിച്ച ഫാത്തിമ ബീവി 1958 ലാണ് സബോര്‍ഡിനേറ്റ് മുന്‍സിഫായി നിയമിതയായത്. 1968 ല്‍ സബ് ഓര്‍ഡിനേറ്റ് ജഡ്ജായി സ്ഥാനക്കയറ്റം ലഭിച്ചു. 1972 ല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റായും 1974 ല്‍ ജില്ലാ സെഷന്‍സ് ജഡ്ജായും പ്രവര്‍ത്തിച്ചു. 1984 ലാണ് ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടത്. ഇതേ വര്‍ഷം ഹൈക്കോടതി സ്ഥിരം ജഡ്ജിയായും നിയമനം ലഭിച്ചു. 1992 ഏപ്രില്‍ 29 നാണ് സുപ്രീം കോടതിയില്‍നിന്ന് വിരമിച്ചത്.

Share

Leave a Reply

Your email address will not be published. Required fields are marked *