കരാര്‍ അംഗീകരിച്ചതിന് പിന്നാലെയും ഗാസയില്‍ കനത്ത് ഷെല്ലാക്രമണം

കരാര്‍ അംഗീകരിച്ചതിന് പിന്നാലെയും ഗാസയില്‍ കനത്ത് ഷെല്ലാക്രമണം

ഖത്തറിന്റെ മധ്യസ്ഥതയില്‍ നാലു ദിവസത്തെ വെടിനിര്‍ത്തലും ബന്ദികളുടെ മോചനവും അടങ്ങുന്ന കരാര്‍ അംഗീകരിച്ചതിന് പിന്നാലെയും ഗാസയില്‍ കനത്ത ഷെല്ലാക്രമണങ്ങളും വ്യോമാക്രമണങ്ങളും തുടരുന്നു. നാല് ദിവസത്തെ വെടി നിര്‍ത്തല്‍ ഇന്ന് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇതുവരെ ഒരുവ്യക്തതയുമില്ല. കരാറിന്റെ ഭാഗമായി ബന്ദികളുടെ ആദ്യസംഘത്തെ നാളെ രാവിലെ മോചിപ്പിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വെള്ളിയാഴ്ചയ്ക്ക് മുന്‍പ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുത്തുകയോ ജയിലടയ്ക്കെപ്പെട്ടിട്ടുള്ള പലസ്തീനകളെ മോചിപ്പിക്കുകയോ ചെയ്യില്ലെന്നാണ് ഇസ്രയേലിന്റെ നിലപാട്. അതേസമയം ഇസ്രയേല്‍ സൈന്യവും പലസ്തീന്‍ പോരാളികളും തമ്മില്‍ ഗാസ നഗരത്തിലും മുനമ്പിന്റെ വടക്ക് ഭാഗത്തുള്ള മറ്റ് നിരവധി പ്രദേശങ്ങളിലും ശക്തമായ പോരാട്ടം തുടരുകയാണ്. ബുധനാഴ്ച ഗാസ നഗരത്തിലെ ആഷ് ഷുജായി പ്രദേശത്ത് ഇസ്രയേല്‍ പത്ത് കെട്ടിടങ്ങള്‍ തകര്‍ത്തതിനാല്‍ 30 പേര്‍ കൊല്ലപ്പെട്ടിരുന്നു.
പലസ്തീനികളെ കുടിയിറക്കപ്പെട്ട വടക്കന്‍ ഗാസയിലെ വീടുകളിലേക്ക് മടങ്ങാന്‍ അനുവദിക്കില്ല. ഇതിനൊപ്പം കരാര്‍ ലംഘിച്ചാല്‍ ആക്രമണം പുനരാരംഭിക്കാന്‍ മടിക്കില്ലെന്നാണ് നെതന്യാഹുവി?ന്റെ മുന്നറിയിപ്പ്.വടക്കും തെക്കും ഗാസയെ വിഭജിക്കുന്ന ഇസ്രയേലി സൈനിക ചെക്ക്പോസ്റ്റിലെ നീണ്ട കാലതാമസം പരിക്കേറ്റവരുടെയും രോഗികളുടെയും ജീവന്‍ അപകടത്തിലാക്കിയെന്ന് പലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റി പറഞ്ഞു.

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *