സംസ്ഥാനത്ത് അതിശക്തമായ മഴ മലയോരയാത്രകള്‍ക്ക് നിയന്ത്രണം

സംസ്ഥാനത്ത് അതിശക്തമായ മഴ മലയോരയാത്രകള്‍ക്ക് നിയന്ത്രണം

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. മലയോര മേഖലകളിലാണ് കൂടുതല്‍ മഴ ലഭിക്കുന്നത്. തമിഴ്നാടിന് മുകളില്‍ കേരളത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയാണ് ശക്തമായ മഴയ്ക്ക് കാരണം. ഞായറാഴ്ചയോട് കൂടി ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.

കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരത്ത് പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ചിലയിടങ്ങളില്‍ മണ്ണിടിച്ചിലും ഉണ്ടായി.ഇന്നലെ വൈകീട്ട് ആരംഭിച്ച മഴ ജില്ലയില്‍ ഇന്ന് രാവിലെയും തുടരുകയാണ്.
പത്തനംതിട്ടയിലും ഇന്നലെ പെയ്ത ശക്തമായ മഴയില്‍ കോന്നി കൊക്കാത്തോട് മേഖലയില്‍ വലിയ നാശനഷ്ടം ഉണ്ടായത്. ഒരു വീട് പൂര്‍ണമായും തകരുകയും പല സ്ഥലങ്ങളിലും വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. ഇലന്തൂര്‍ ചുരുളിക്കോട് മലവെള്ളപ്പാച്ചിലുണ്ടായി. തുടര്‍ന്ന് മലയോര മേഖലയിലേക്ക് ഉള്ള രാത്രി യാത്രക്ക് ജില്ലാ കളക്ടര്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശബരിമല തീര്‍ത്ഥാടകര്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പൊന്മുടി, കല്ലാര്‍, മങ്കയം ഇക്കോ ടൂറിസം സെന്ററുകള്‍ അടുത്തൊരു അറിയിപ്പുണ്ടാകുന്നത് വരെ അടച്ചിടും. ഇടുക്കി നെടുങ്കണ്ടം കല്ലാര്‍ അണക്കെട്ടിന്റെ ഒരു ഒരു ഷട്ടര്‍ തുറന്നു.ചിന്നാര്‍, കല്ലാര്‍, പന്നിയാര്‍ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ ഭരണകൂടം അറിയിപ്പ് നല്‍കിയിട്ടുണ്ട്. പൊന്‍മുടി അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകളും തുറന്നിട്ടുണ്ട്.

തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, വയനാട് എന്നീ ജില്ലകളില്‍് യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചത്. അഞ്ച് ദിവസം കൂടി മഴ തുടരുമെന്ന കാലാവസ്ഥാ റിപ്പോര്‍ട്ട്്. അതേസമയം പലയിടത്തും ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. എന്നാല്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെങ്കിലും മത്സ്യബന്ധത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല

Share

Leave a Reply

Your email address will not be published. Required fields are marked *