ട്യൂമര്‍ ചികിത്സാ രംഗത്ത് സൈബര്‍ നൈഫ് എസ് – 7 ഫിം സര്‍ജറി സിസ്റ്റവുമായി അപ്പോളോ കാന്‍സര്‍ സെന്റര്‍

ട്യൂമര്‍ ചികിത്സാ രംഗത്ത് സൈബര്‍ നൈഫ് എസ് – 7 ഫിം സര്‍ജറി സിസ്റ്റവുമായി അപ്പോളോ കാന്‍സര്‍ സെന്റര്‍

കോഴിക്കോട്: ദക്ഷിണേഷ്യയിലെ ആദ്യത്തെ സൈബര്‍ നൈഫ് എസ് – 7 ഫിം റോബോട്ടിക് റേഡിയോ സര്‍ജറി സിസ്റ്റം ചെന്നൈയിലെ അപ്പോളോ കാന്‍സര്‍ സെന്ററില്‍ നിലവില്‍ വന്നു. അര്‍ബുദവും അര്‍ബുദമല്ലാത്തതുമായ ട്യൂമര്‍ ചികിത്സാ രംഗത്ത് ഏറെ പരിവര്‍ത്തനങ്ങള്‍ക്ക് ഗുണകരമാണ് ഈ സാങ്കേതിക വിദ്യ.

റേഡിയേഷന്‍ തെറാപ്പി സൂചിപ്പിക്കുന്ന ക്യാന്‍സര്‍, ക്യാന്‍സര്‍ അല്ലാത്ത മുഴകള്‍, മറ്റ് അവസ്ഥകള്‍ എന്നിവയ്ക്കുള്ള നോണ്‍-ഇന്‍വേസിവ് ചികിത്സയാണ്
CyberKnife® S7™ FIM System. മസ്തിഷ്‌കം, ശ്വാസകോശം, നട്ടെല്ല്, പ്രോസ്റ്റേറ്റ്, ഉദരം എന്നിവിടങ്ങളിലെ അര്‍ബുദം ഉള്‍പ്പെടെ ശരീരത്തിലുടനീളമുള്ള രോഗാവസ്ഥകളെ ചികിത്സിക്കാന്‍ ഇത് ഉപയോഗിക്കാം. കൂടാതെ ശസ്ത്രക്രിയയ്ക്ക് അതീതമോ ശസ്ത്രക്രിയയെ സംബന്ധിച്ച് സങ്കീര്‍ണ്ണമോ ആയ ട്യൂമറുകള്‍ ഉള്ള രോഗികള്‍ക്ക് ഇത് ശസ്ത്രക്രിയയ്ക്ക് പകരമാക്കാം. മുമ്പ് റേഡിയേഷന്‍ ഉപയോഗിച്ച് ചികിത്സിച്ച, മെറ്റാസ്റ്റാറ്റിക് ലെഷന്‍ അല്ലെങ്കില്‍ ആവര്‍ത്തിച്ചുള്ള ക്യാന്‍സറുകള്‍ ഉള്ള രോഗികള്‍ക്ക് പോലും CyberKnife ചികിത്സ ഏറെ സൗകര്യമാണ്.
നോണ്‍-ഇന്‍വേസിവ് ഔട്ട്പേഷ്യന്റ് നടപടിക്രമങ്ങളിലൂടെയാണ് ചികിത്സാ സെഷനുകള്‍, കൂടാതെ അനസ്‌തേഷ്യയോ മുറിവുകളോ ആവശ്യമില്ലാത്തതിനാല്‍ ഈ ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്കും ചികിത്സയ്ക്കിടയിലും ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യാം. ശരീരകോശങ്ങളെയും സിരകളെയും ബാധിക്കാത്ത രീതിയില്‍ ചികിത്സിക്കുന്നതിനാല്‍ ഈ രീതിയിലൂടെ ഓപ്പണ്‍ സര്‍ജറിയും ഒഴിവാക്കാം. ശ്വാസകോശത്തിലോ കരളിലോ പ്രോസ്റ്റേറ്റിലോ ഉള്ള ചലിക്കുന്ന മുഴകളെ ഏറ്റവും ഉയര്‍ന്ന കൃത്യതയോടെ ചികിത്സിക്കുന്നതിന് ഈ സംവിധാനം ഏറെ ഉപകാര പ്രദവുമാണ്.
ദക്ഷിണേഷ്യയിലെയും മിഡില്‍ ഈസ്റ്റിലെയും ആദ്യത്തേതും ഏക പെന്‍സില്‍ ബീം പ്രോട്ടോണ്‍ തെറാപ്പി സെന്ററാണിത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *