അടുത്താഴ്ച മുതല്‍ എക്സ് പ്രീമിയം പ്ലസ് വരിക്കാര്‍ക്ക് ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള എക്സ് എ.ഐ വികസിപ്പിച്ച എ.ഐ ചാറ്റ് ബോട്ട് ഗ്രോക്ക് ലഭ്യമാവും. ഓപണ്‍ എ.ഐയുടെ ചാറ്റ് ജിപിടിക്കും ഗൂഗിളിന്റെ ബാര്‍ഡിനോടും കിടപിടിക്കുന്ന രീതിയിലാണ് ഗ്രോക്ക് ഒരുക്കിയിട്ടുള്ളത്. ഗൂഗിള്‍, ഓപ്പണ്‍ എ.ഐ, ഡീപ്പ് മൈന്റ് എന്നീ സ്ഥാപനങ്ങളില്‍ നിന്നുള്ള എഞ്ചിനീയര്‍മാരാണ് ഗ്രോക്ക് നിര്‍മിച്ചത്. ആക്ഷേപഹാസ്യത്തിലുള്ള പ്രതികരണങ്ങളാണ് ഗ്രോക്ക് നല്‍കുക. കൂടാതെ ഗ്രോക്കിന് സ്വയം ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്ത് വിവരങ്ങള്‍ കണ്ടെത്താനും ചിത്രങ്ങളും ശബ്ദവും തിരിച്ചറിയാനും സാധിക്കും.നിലവില്‍ ഈ സംവിധാനങ്ങള്‍ ചാറ്റ് ജിപിടിയുടെ പെയ്ഡ് വേര്‍ഷനില്‍ ലഭ്യമാണ്. അതേസമയം പുതിയ ഫീച്ചര്‍ എത്തുന്നതോടെ പ്രീമിയം വരിക്കാരുടെ എണ്ണം വര്‍ധിപ്പിക്കാനാകുമെന്നാണ് എക്സിന്റെ കണക്കുകൂട്ടല്‍.