മഞ്ജു സാം
പ്രകൃതിയെ മനസ്സാവരിച്ച് മണ്ണിന്റെ മണമുള്ള കഥകള്‍ എഴുതിയ വത്സല ടീച്ചര്‍ക്ക് പ്രണാമം. കാടിന്റെ ഹൃദയ താളങ്ങള്‍, സ്പന്ദനങ്ങള്‍ ടീച്ചറുടെ എഴുത്തിലൂടെ നമ്മുടെ മനസ്സിലേക്ക് വേരിറങ്ങി ചെല്ലുന്നു.എന്നോ വായിച്ച് തീര്‍ത്ത കഥകള്‍ മനസ്സില്‍ ഇന്നും തങ്ങിനില്ക്കുന്നു. മനുഷ്യമനസ്സിന്റെ സങ്കീര്‍ണ്ണതയും, പ്രകൃതി എല്ലാറ്റിനും പരിഹാരം എന്ന സത്യവും നമ്മള് തിരിച്ചറിയുന്നു. അവരുടെ കഥകള്‍ പുതുതലമുറ വീണ്ടും വായിക്കുകയും, അതിലൂടെ വളരുകയും ചെയ്യട്ടെ