ഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിന്റെയും യങ് ഇന്ത്യയുടെയും 751 കോടി രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് 751.9 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തീരുമാനിച്ചത്. അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിന്റെ ഉടമസ്ഥതയില്‍ ഡല്‍ഹി, മുംബൈ, ലഖ്നൗ എന്നിവിടങ്ങളിലെ സ്ഥാവര സ്വത്തുക്കളും ഓഹരികളുമാണ് കണ്ടു കെട്ടിയത്.കള്ളപ്പണം വെളുപ്പിക്കലിലൂടെ യംഗ് ഇന്ത്യന്‍ സമാഹരിച്ചെന്ന് ഇ.ഡി ആരോപിക്കുന്ന 90.21 കോടി രൂപ ഓഹരി നിക്ഷേപം നടത്തിയെന്നും ഇ.ഡി അറിയിച്ചു. കമ്പനിയുടെ സ്വത്തിനു പകരം ഓഹരി ഉടമകളുടെ സ്വത്ത് കണ്ടുകെട്ടുന്നതിനെ അഭിഭാഷകനും രാജ്യസഭാ അംഗവുമായ കപില്‍ സിബല്‍ രൂക്ഷമായി വിമര്‍ശിച്ചു.
നെഹ്രു കുടുംബം സ്വന്തമാക്കാന്‍ ശ്രമിച്ചത് സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായ ഒരു സ്ഥാപനത്തെയാണെന്നും ഇഡിയുടെ നടപടിയെ സ്വാഗതം ചെയ്യുന്നതായും ബിജെപി പ്രതികരിച്ചു.