സാന്‍ഫ്രാന്‍സിസ്‌കോ: എക്സ് പ്ലാറ്റ്ഫോമില്‍നിന്നുള്ള പരസ്യത്തിന്റെ മുഴുവന്‍ വരുമാനവും ഗാസയിലേയും ഇസ്രയേലിലേയും ആശുപത്രികള്‍ക്ക് നല്‍കുമെന്ന് എക്‌സ് ഉടമ ഇലോണ്‍ മസ്‌ക്. ഇസ്രയേല്‍- ഹമാസ് യുദ്ധം തുടരുന്ന പശ്ചാത്തലത്തിലാണ് പ്രഖ്യാപനം. നിരപരാധികളോട് കരുണ കാണിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു നടപടിയെന്നും അദ്ദേഹം പറഞ്ഞു. ഈ പണം എങ്ങനെ ചിലവഴിക്കുമെന്നത് കൃത്യമായി നിരീക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.