ധ്രുവനച്ചത്തിരം 24ന് തിയേറ്ററുകളില്‍

ധ്രുവനച്ചത്തിരം 24ന് തിയേറ്ററുകളില്‍

തമിഴകത്തെ ബിഗ് ബജറ്റ് ചലചിത്രമായ ധ്രൂപനച്ചത്തിരം വെള്ളിയാഴ്ച തിയേറ്ററുകളിലെത്തുന്നു. വിക്രമിനെ നായകനാക്കി ഗൗതം വാസുദേവ് മേനോന്‍ ഒരുക്കുന്ന ചിത്രം ഒരു സ്‌പൈ ത്രില്ലറാണ്. വിക്രമിനൊപ്പം വിനായകനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. സ്റ്റൈലിഷായി എത്തുന്ന വിനായകന്റെ ഡയലോഗും മാനറിസവുമെല്ലാം ഒന്നിനൊന്ന് മകച്ചതാണ്. ഇത് അദ്ദേഹത്തിന്റെ ഏറ്റവും ബെസ്റ്റ് അഭിനയമാണ്.ആറ് വര്‍ഷം കൊണ്ടാണ് ഏഴ് രാജ്യങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്.

ചിത്രത്തിലെ പുറത്തിറങ്ങിയ ടീസറുകളും പാട്ടും ഏറെ ശ്രദ്ധ നേടിയിരുന്നു. റിതു വര്‍മയും ഐശ്വര്യ രാജേഷുമാണ് നായികമാര്‍. പാര്‍ത്ഥിപന്‍, മുന്ന, സിമ്രാന്‍, രാധിക ശരത്കുമാര്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്..ഹാരിസ് ജയരാജ് സംഗീത സംവിധാനം.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *