പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ലക്ഷ്മി വാകയാടിന്റെ ഇലയും മുള്ളും കണ്ടുമുട്ടിയപ്പോള്‍ (കവിതാ സമാഹാരം), ജോസഫ് പൂതക്കുഴിയുടെ കാഴ്ചകള്‍ക്കപ്പുറം ലേഖന സമാഹാരം പുസ്തക പ്രകാശനവും, ചെറുകഥാ സായാഹ്നവും ശ്രീ കൈരളി തിയേറ്റര്‍ വേദി ഓഡിറ്റോറിയത്തില്‍ നാളെ വൈകിട്ട് 4 മണിക്ക് നടക്കും. പ്രശസ്ത സാഹിത്യകാരന്മാരായ പി.ആര്‍.നാഥനും, പി.പി.ശ്രീധരനുണ്ണിയും പുസ്‌കത പ്രകാശനം നിര്‍വ്വഹിക്കും. എഴുത്തുകാരായ വി.പി.ഏലിയാസ്, ഡോ.എന്‍.എം.സണ്ണി പുസ്തകങ്ങള്‍ ഏറ്റുവാങ്ങും. സാഹിത്യകാരന്‍ പി.ഗംഗാധരന്‍ നായര്‍ അധ്യക്ഷത വഹിക്കും. ശ്രീ വാഗ്ഭടാനന്ദ ഗുരുദേവന്‍ സ്മാരക വായനശാല മുന്‍ പ്രസിഡണ്ട് സി.സുരേന്ദ്രന്‍, കേരള ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ സെക്രട്ടറി ആര്‍.ജയന്ത്കുമാര്‍ ആശംസകള്‍ നേരും. എഴുത്തുകാരായ ഉസ്മാന്‍ ചാത്തംചിറ, മോഹനന്‍ പുതിയോട്ടില്‍, രാജന്‍ മാണിയേടത്ത്, ഈപ്പന്‍.പി.ജെ, ത്രേസ്യ ടീച്ചര്‍, വിജയന്‍ ചെറുവറ്റ, എം.എം.ഗോപാലന്‍ എന്നിവര്‍ ചെറുകഥാ സായാഹ്നത്തില്‍ കഥകള്‍ അവതരിപ്പിക്കും. പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിക്കുന്ന ബിജു.ടി.ആര്‍.പുത്തഞ്ചേരിയുടെ പ്രമേയം(കവിതാ സമാഹാരം), ഉസ്മാന്‍ ചാത്തംചിറയുടെ കഥയിലില്ലാത്ത പശു (ചെറുകഥാ സമാഹാരം) എന്നീ പുസ്തകങ്ങളുടെ കവര്‍ പ്രകാശനവും ഇതോടനുബന്ധിച്ച് നടക്കും. പീപ്പിള്‍സ് റിവ്യൂ ചീഫ് എഡിറ്റര്‍ പി.ടി.നിസാര്‍ സ്വാഗതവും, ജന.മാനേജര്‍ പി.കെ.ജയചന്ദ്രന്‍ നന്ദിയും പറയും.