കോഴിക്കോട്: വിസ്ഡം സ്റ്റുഡന്റ്‌സ് കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ”ടീന്‍സ്‌പേസ്” ജില്ലാ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥി സമ്മേളനം നവംബര്‍ 26 ഞായറാഴ്ച അത്തോളിയിലെ ലക്‌സ്‌മോര്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും.രാവിലെ 8.30 മുതല്‍ വൈകുന്നേരം 4.30 വരെ നടക്കുന്ന സമ്മേളനത്തില്‍ അക്കാദമിക വിദഗ്ധരും പണ്ഡിതന്മാരും ജനപ്രതിനിധികളും സംബന്ധിക്കും.
ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥി സമൂഹത്തിന് ധൈഷണിക മൂല്യങ്ങള്‍ പകര്‍ന്ന് നല്‍കുക, പുതിയ ഉപരി പഠന സാധ്യതകളും തൊഴില്‍ മേഖലകളും പരിചയപ്പെടുത്തുക, കൗമാരക്കാര്‍ക്കിടയില്‍ വര്‍ധിക്കുന്ന ലഹരി ഉപയോഗം, കുറ്റകൃത്യ വാസനകള്‍, സോഷ്യല്‍ മീഡിയ ദുരുപയോഗം, വിധ്വംസക പ്രവര്‍ത്തനങ്ങള്‍, മതനിരാസം, എന്നിവക്കെതിരെ ബോധവല്‍ക്കരണം നടത്തുക, സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികളുടെ ഗുണപരമായ പങ്കാളിത്തം ഉറപ്പുവരുത്തുക, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികളുടെ കഴിവുകളും മികവുകളും രാജ്യനന്മക്കും സാമൂഹ്യരംഗത്തും ഉപയോഗപ്പെടുത്താന്‍ പ്രേരിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
സമ്മേളനം വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ട്രഷറര്‍ കെ.സജ്ജാദ് ഉദ്ഘാടനം ചെയ്യും. എംകെ രാഘവന്‍ എംപി മുഖ്യാതിഥി ആയിരിക്കും.
വിവിധ സെഷനുകളിലായി വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡണ്ട് കെ. താജുദ്ദീന്‍ സ്വലാഹി, ഉപാധ്യക്ഷന്‍ ഹാരിസ് കായകൊടി, വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന ഉപാധ്യക്ഷന്‍മാരായ ഡോ.ശഹബാസ് കെ അബ്ബാസ്, സഫ്വാന്‍ ബറാമി അല്‍ ഹികമി,വിസ്ഡം സ്റ്റുഡന്റ്സ് ജില്ലാ പ്രസിഡണ്ട് യാസീന്‍ അബൂബക്കര്‍, വിസ്ഡം യൂത്ത് ജില്ലാ പ്രസിഡണ്ട് അമീര്‍ അത്തോളി,അബ്ദുറഹിമാന്‍ ചുങ്കത്തറ, ഡോ.മുഹമ്മദ് കുട്ടി കണ്ണിയന്‍, അംജദ് മദനി, മുഷ്ത്താക് അല്‍ ഹികമി,ഷാബിന്‍ മദനി പാലത്ത്, അജ്മല്‍ ഫൗസാന്‍ അല്‍ ഹികമി, സുഹൈല്‍ കല്ലായി, സഹല്‍ ആദം, അര്‍ഷദ് ചെറുവാടി, അസ്ലം ചെറുവണ്ണൂര്‍, റുഫൈദ് അത്തോളി, ഷബീര്‍ കാരപറമ്പ്, ബാസില്‍ നന്മണ്ട, തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
ഹലാവത്തുല്‍ ഖുര്‍ആന്‍, ഈണം, കരിയര്‍ മോട്ടിവേഷന്‍, പാനല്‍ ഡിസ്‌ക്കഷന്‍, സ്‌പോട്ട് ക്വിസ്സ്, തുടങ്ങിയവയും സമ്മേളനത്തില്‍ നടക്കും.
സമ്മേളനത്തോടനുബന്ധിച്ച് ഗൃഹ സന്ദര്‍ശങ്ങള്‍, ലഹരിക്കെതിരെയുള്ള ബോധവല്‍ക്കരണം, സന്ദേശ ലഘുലേഖ വിതരണം,സന്ദേശ പ്രചരണം തുടങ്ങിയവ ജില്ലയുടെ വിവിധ പ്രദേശങ്ങളിലായി നടന്നു വരുന്നു.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് വാഹനസൗകര്യം ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ അഷ്റഫ് കല്ലായി, സുഹൈല്‍ കല്ലായി,.ജംഷീര്‍ കാരപരമ്പ,.കെ. വി ഷുഹൈബ്, .റുഫൈദ് അത്തോളി എന്നിവര്‍ പങ്കെടുത്തു.