ഫെമ ലംഘനം ബൈജൂസിന് ഇഡി നോട്ടീസ് നല്‍കിയതായി റിപ്പോര്‍ട്ട്

ഫെമ ലംഘനം ബൈജൂസിന് ഇഡി നോട്ടീസ് നല്‍കിയതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ബൈജൂസിന് 9,000 കോടി രൂപ അടയ്ക്കണമെന്ന് കാണിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നോട്ടീസ് നല്‍കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പേര്‍ട്ട് ചെയ്യുന്നു. ഫെമ നിയമം ലംഘിച്ച് വിദേശത്ത് നിന്ന് നിക്ഷേപം സ്വീകരിച്ചതായി ആരോപിച്ചാണ് ബൈജൂസിന് നോട്ടീസ് നല്‍കിയതെന്നാണ് റിപ്പേര്‍ട്ട്.
എഫ്.ഡി.ഐ നിക്ഷേപമായി 2011 മുതല്‍ 2023 വരെയുള്ള കാലഘട്ടത്തില്‍ ബൈജൂസ് 28,000 കോടി രൂപ സ്വീകരിച്ചിട്ടുണ്ടെന്നും ഇക്കാലയളവില്‍ ബൈജൂസ് 9,754 കോടി രൂപ ഓവര്‍സീസ് ഡയറക്ട് ഇന്‍വെസ്റ്റ്മെന്റായി (ഒ.ഡി.ഐ) വിദേശത്ത് നിക്ഷേപിച്ചതായുമാണ് ഇഡി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

അതേസമയം ഇഡി നോട്ടീസ് അയച്ചെന്ന വാര്‍ത്ത നിഷേധിച്ച് ബൈജൂസ് രംഗത്തെത്തി. നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് ബൈജൂസ് വക്താവ് എക്സിലൂടെ അറിയിച്ചു. ‘ബൈജൂസ് ഫെമ നിയമലംഘനം നടത്തിയതായുള്ള മാധ്യമവാര്‍ത്തകള്‍ ഞങ്ങള്‍ നിഷേധിക്കുന്നു.
2018-ല്‍ ബൈജൂസിന് ഒന്നരക്കോടി ഉപഭോക്താക്കളാണ് ഉണ്ടായിരുന്നത്. കോവിഡ്-19 പിടിമുറുക്കിയ കാലം വന്‍ വളര്‍ച്ചയാണ് ബൈജൂസിന് സമ്മാനിച്ചത്. സ്‌കൂളുകള്‍ അടച്ചിട്ടതും കുട്ടികള്‍ കൂടുതലായി ഓണ്‍ലൈന്‍ പഠനത്തിലേക്ക് മാറിയതുമാണ് ബൈജൂസിന് തുണയായത്. വൈറ്റ്ഹാറ്റ്, ആകാശ് എഡ്യുക്കേഷന്‍ സര്‍വ്വീസസ് തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ ഏറ്റെടുത്ത ബൈജൂസിന് അടുത്തിടെയാണ് അടിതെറ്റിത്തുടങ്ങിയത്. ഈ വര്‍ഷം ഏപ്രിലില്‍ ബൈജൂസ് ഓഫീസുകളില്‍ ഇ.ഡി. പരിശോധന നടത്തി. ഫെമ നിയമലംഘനവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായിരുന്നു പരിശോധന. പിന്നീട് ഇക്കഴിഞ്ഞ നവംബറില്‍ കമ്പനി വന്‍ നഷ്ടം നേരിടുന്നതായും വാര്‍ത്തകള്‍ വന്നിരുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *