കോട്ടയം: പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് തെരുവില്‍ ഭിക്ഷയെടുത്ത് പ്രതിഷേധിച്ച മറിയക്കുട്ടിക്കും അന്നക്കും ക്ഷേമ പെന്‍ഷന്‍ ലഭിച്ചു. അടിമാലി സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാര്‍ വീട്ടിലെത്തിയാണ് ഒരു മാസത്തെ പെന്‍ഷന്‍ കൈമാറിയത്. ഇവരുടെ പ്രതിഷേധത്തില്‍ ആശ്വാസവുമായി സുരേഷ് ഗോപിയും. രമേശ് ചെന്നിത്തലയും മറിയക്കുട്ടിയെയും അന്നയെയും സന്ദര്‍ശിക്കുകയും സഹായങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ പെന്‍ഷനും ലഭിച്ചത്. ഒരു മാസത്തെ പെന്‍ഷനാണ് സര്‍ക്കാര്‍ കൈമാറിയത്. മുഴുവന്‍ പെന്‍ഷന്‍ തുകയും ലഭിക്കണമെന്നും സാധാരണക്കാരായ നിരവധിയാളുകള്‍ക്ക് വേണ്ടിയാണ് താന്‍ പ്രതിഷേധിച്ചതെന്നും എല്ലാവര്‍ക്കും പെന്‍ഷന്‍ ലഭ്യമാക്കണമെന്നും മറിയകുട്ടി പറഞ്ഞു.
ഇരുവരുടെയും പ്രതിഷേധം വലിയ രീതിയില്‍ പൊതുസമൂഹം ഏറ്റെടുത്തിരുന്നു. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തല, സുരേഷ് ഗോപി തുടങ്ങിയവര്‍ മറിയക്കുട്ടിയെ സന്ദര്‍ശിക്കുകയും സഹായങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ ക്ഷേമ പെന്‍ഷന്‍ നല്‍കിയത്. ജുലൈ മാസത്തെ പെന്‍ഷനാണ് നല്‍കിയത്.
പെന്‍ഷന്‍ ലഭിച്ചെങ്കിലും മറിയയുടെയും അന്നയുടെയും പ്രതിഷേധത്തിന് അയവ് വന്നിട്ടില്ല. ഇത്രയും കാലമായി പെന്‍ഷന്‍ മുടങ്ങികിടക്കുകയാണ്. ഒരു മാസത്തെ പെന്‍ഷന്‍ തുകയാണ് ലഭിച്ചത്. മുഴുവന്‍ പെന്‍ഷന്‍ തുകയും ലഭിക്കണം. സാധാരണക്കാരായ നിരവധിയാളുകളുണ്ട്. ഇവര്‍ക്കെല്ലാവര്‍ക്കും വേണ്ടിയാണ് താന്‍ പ്രതിഷേധിച്ചത്. എല്ലാവര്‍ക്കും പെന്‍ഷന്‍ ലഭ്യമാക്കണമെന്നും മറിയകുട്ടി പറഞ്ഞു.