ഡീസല്‍ ക്ഷാമം രൂക്ഷം കുവൈത്തിലെ മത്സ്യബന്ധന മേഖല പ്രതിസന്ധിയില്‍

ഡീസല്‍ ക്ഷാമം രൂക്ഷം കുവൈത്തിലെ മത്സ്യബന്ധന മേഖല പ്രതിസന്ധിയില്‍

കുവൈത്തില്‍ ഡീസല്‍ ക്ഷാമം രൂക്ഷമായത് രാജ്യത്തെ മത്സ്യബന്ധന മേഖലയെ പ്രതിസന്ധിയിലാക്കി. തൊഴിലാളികളുടെ ലഭ്യതക്കുറവും ഡീസല്‍ ക്ഷാമവും മത്സ്യബന്ധന മേഖലയില്‍ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നതെന്ന്കുവൈത്ത് മത്സ്യത്തൊഴിലാളി യൂണിയന്‍ പറഞ്ഞു. ബോട്ടുകള്‍ കടലില്‍ പോകാതായതോടെ പല വിപണികളിലും മത്സ്യം ലഭിക്കുന്നില്ലെന്നും കടലില്‍ പോകുന്നതിന് വേണ്ടിവരുന്ന ഉയര്‍ന്ന പ്രവര്‍ത്തനചെലവും ഡീസല്‍ സബ്‌സിഡി ലഭിക്കാത്തതും ഈ മേഖലയെ പ്രതിസന്ധിയിലാക്കുന്നുണ്ടെന്നും യൂണിയന്‍ ഭാരവാഹികള്‍ പറഞ്ഞു.
ഇതോടെ മീനിന്റെ വിലയിലും ഗണ്യമായ വര്‍ദ്ധനവാണുണ്ടായത്.സബ്സിഡി കമ്മിറ്റിയുടെ തീരുമാനം പുനഃപരിശോധിക്കണമെന്നും മുന്‍ വര്‍ഷങ്ങളിലെ പോലെ മുഴുവന്‍ വിഹിതവും വിതരണം ചെയ്യണമെന്നും നിലവിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തിരമായി വിഷയത്തില്‍ ഇടപെടണമെന്നും മത്സ്യത്തൊഴിലാളി യൂണിയന്‍ ആവശ്യപ്പെട്ടു.

 

Share

Leave a Reply

Your email address will not be published. Required fields are marked *