കഥകളിയില്‍ ഉള്ളതെല്ലാം പൊതുവാളിലുണ്ട് പൊതുവാളില്‍ ഇല്ലാത്തതൊന്നും കഥകളിയിലില്ല കുഞ്ചു വാസുദേവന്‍

കഥകളിയില്‍ ഉള്ളതെല്ലാം പൊതുവാളിലുണ്ട് പൊതുവാളില്‍ ഇല്ലാത്തതൊന്നും കഥകളിയിലില്ല കുഞ്ചു വാസുദേവന്‍

തൃശൂര്‍: കഥകളി ക്ലബ് തൃശ്ശൂരിന്റെ ആഭിമുഖ്യത്തില്‍ പാറമേക്കാവ് ക്ഷേത്ര അഗ്രശാലയില്‍ കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാളുടെ ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി  അനുസ്മരണ യോഗം നടത്തി. അഡ്വ. കെ പി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കുഞ്ചു വാസുദേവന്‍ അനുസ്മരണ പ്രഭാഷണം നടത്തി. കഥകളിയില്‍ ഉള്ളതെല്ലാം പൊതുവാളിലുണ്ട്, പൊതുവാളില്‍ ഇല്ലാത്തതൊന്നും കഥകളിയിലില്ലെന്നദ്ദേഹം പറഞ്ഞു.സി കെ നാരായണന്‍ നമ്പൂതിരിപ്പാട് സ്വാഗതവും, അഡ്വ ഒ. എം. രവി നന്ദിയും പറഞ്ഞു.തുടര്‍ന്ന് പീശപ്പിള്ളി രാജീവന്‍, കലാമണ്ഡലം സോമന്‍ മറ്റു പ്രമുഖ കലാകാരന്‍മാര്‍ പങ്കെടുത്ത തോരണ യുദ്ധം കഥകളി ആസ്വദകര്‍ക്കു വേറിട്ട ഒരു അനുഭവമായിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *