ഉപരി പഠനത്തിന് വിദേശത്തേക്കുള്ള യാത്രക്കാരുടെ ശ്രദ്ധക്ക്

ഉപരി പഠനത്തിന് വിദേശത്തേക്കുള്ള യാത്രക്കാരുടെ ശ്രദ്ധക്ക്

വിദേശ രാജ്യങ്ങളിലുള്ള ഉപരിപഠനം ഇന്ന് വിദ്യാര്‍ത്ഥികളുടെ ഒരു പാഷനാണ്. ഏജന്‍സികള്‍ വഴിയും നേരിട്ടും വിദേശ സര്‍വകലാശാലകളില്‍ ഉപരിപഠനാവശ്യാര്‍ത്ഥം വിദ്യാര്‍ത്ഥികള്‍ അഡ്മിഷന്‍ നേടുന്നുണ്ട്.സ്റ്റുഡന്റ് വിസയിലായിരിക്കും ഭൂരിഭാഗം വിദ്യാര്‍ത്ഥികളും വിദേശ രാജ്യങ്ങളില്‍ എത്തുക. വിസിറ്റിങ് വിസയിലും സര്‍വകലാശാലകളില്‍ അഡ്മിഷന്‍ എടുക്കുന്ന വിദ്യാര്‍ത്ഥികളുമുണ്ട്.

വിദേശ രാജ്യങ്ങളിലേക്ക് പഠനാവശ്യങ്ങള്‍ക്ക് യാത്ര ചെയ്യുന്നവര്‍ വിമാന ടിക്കറ്റ് എടുക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
വിദ്യാര്‍ത്ഥികള്‍ക്കായി വിമാനക്കമ്പനികള്‍ ഓഫറുകള്‍ വാഗ്ദാനം ചെയ്യാറുണ്ട്. കൂടുതല്‍ ലഗോജ് കൊണ്ടുപോകുന്നതിന് ഈ ഓഫറുകള്‍ സഹായിക്കും. ഇതിനായി നിങ്ങളുടെ ഐഡിയും എന്റോള്‍മെന്റ് ലെറ്ററും കൈയില്‍ കരുതുക.ടിക്കറ്റ് എടുക്കുമ്പോള്‍ ബാഗേജ് അലവന്‍സ് കൂടുതല്‍ നല്‍കുന്ന വിമാനക്കമ്പനി തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക.നിങ്ങള്‍ യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്ന ദിവസം മാറ്റാന്‍ കഴിയുന്ന വിമാനക്കമ്പനികള്‍ തിരഞ്ഞെടുക്കുക. സ്റ്റുഡന്റ് വിസ ലഭിക്കാന്‍ കാലതാമസം ഉണ്ടായാല്‍ ഇത് സഹായകരമാകും. കൂടാതെ ഒന്നിലധികം വിമാനങ്ങള്‍ മാറിക്കയറുന്നത് പകരം ഡയറക്ട് ഫ്‌ലൈറ്റുകള്‍ തിരഞ്ഞെടുക്കുക.

Share

Leave a Reply

Your email address will not be published. Required fields are marked *