മന്ദാരം പബ്ലിക്കേഷന്റെ ബാനറില്‍ മന്ദാരം ഡയറക്ടറും കവിയും എഴുത്തുകാരനുമായ റഷീദ് വെന്നിയൂര്‍, എഡിറ്ററായുള്ള ‘വെള്ളരി പ്രാവ് ‘ ‘ഉറവ വറ്റിയ ചോലകള്‍’ എന്നീ രണ്ട് സാഹിത്യ കൃതികളുടെ പ്രകാശനവും ‘ലിറ്ററേച്ചര്‍ ഓഫ് ലൗ ‘ എന്ന സന്ദേശ പ്രചരണവും സാഹിത്യ സംഗമവും തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ നടന്നു.കവി എ ടി അബുബക്കറിന്റെ അധ്യക്ഷതയില്‍ എം എല്‍ എ കുറുക്കോളി മൊയ്ദീന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. തിരൂരങ്ങാടി എം എല്‍ എ കെ പി എ മജീദ് പുസ്തകങ്ങളുടെ പ്രകാശനവും നിര്‍വ്വഹിച്ചു. കേരള ദേവസം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് സെക്രട്ടറി ശ്യാംകുമാര്‍, എഴുത്തുകാരന്‍ അഡ്വ.അരവിനാക്ഷന്‍ താനിക്കപറമ്പില്‍ എന്നിവര്‍ പുസ്തങ്ങള്‍ ഏറ്റുവാങ്ങി.
കവയത്രി പ്രിയ രഞ്ജിത്ത് പുസ്തകങ്ങളെ പരിചയപ്പെടുത്തി.
മന്ദാരം ഡയറക്റ്റര്‍ റഷീദ് വെന്നിയൂര്‍ ആമുഖഭാഷണവും ‘ലിറ്ററേച്ചര്‍ ഓഫ് ലൗ ‘ എന്ന വിഷയത്തെ കുറിച്ച് മന്ദാരം ബ്രാന്റ് അംബാസിഡറും ചലച്ചിത്ര താരവുമായ രമാദേവി മുഖ്യ പ്രഭാഷണവും നടത്തി.സാഹിത്യവും സംസ്‌ക്കാരവും എന്ന വിഷയത്തെ കുറിച്ച് കവി ഫ്രെഡി പൗലോസും, സാഹിത്യവും ലഹരിയും എന്ന വിഷയത്തെ കുറിച്ച് കവയത്രി നഗീന നജീബും ലോക കേരളസഭ അംഗം പി കെ കബീര്‍ സലാല, ഉറവ വറ്റിയ ചോലകള്‍ എന്ന പുസ്തകത്തിന്റെ രചയിതാവ് കോയ കെ ശ്രീകൃഷ്ണപുരം, ശിവകുമാര്‍ ഹരിപ്പാട്, ഷെറീന എന്നിവര്‍ സംസാരിച്ചു.
കവികളായ എളവൂര്‍ വിജയന്‍, നരസിംഹപുരം ശിവദാസ്, കവയത്രി സുജിഷ എന്‍ എന്നിവര്‍ കവിതകള്‍ ആലപിച്ചു.
വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ പുസ്തകവിതരണോദ്ഘാടനം ശ്രീദേവി ഫ്രെഡി, കൊല്ലംജില്ലാ വിദ്യാര്‍ത്ഥി അസിന്‍ രാജിന് നല്‍കി നിര്‍വ്വഹിച്ചു. ഡോ. ക്ലാരിസ് ടോമി സ്വാഗതവും കവയത്രിയും എഴുത്ത്കാരിയുമായ സുഹ്‌റ ഗഫൂര്‍ നന്ദിയും പറഞ്ഞു.