ബര്‍ത്ത് സര്‍ട്ടിഫിക്കറ്റ് മുതല്‍ ഓണ്‍ര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് വരെ ഡൗണ്‍ലോഡ് ചെയ്യാം
ചിലരുടെയെങ്കിലും ബര്‍ത്ത് സര്‍ട്ടിഫിക്കറ്റ് കാണാതാവുകയോ അല്ലെങ്കില്‍ കൈമോശം വന്നിട്ടോ ഉണ്ടാകാം. എന്നാല്‍ ടെന്‍ഷനടിക്കേണ്ട. സര്‍ക്കാര്‍ ഓഫിസില്‍ പോകാതെ സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനായി ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.
അതിനായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഒഫിഷ്യല്‍ സൈറ്റായ lsgkerala ഓപണ്‍ ചെയ്യുക. നേരിട്ട് cirtificate എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് ഓപണായി വരുന്ന ലിസ്റ്റില്‍ നിന്ന് ആവശ്യമായ സര്‍ട്ടിഫിക്കറ്റ് അതായത് birth certificate ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.
തുടര്‍ന്ന് ജില്ല, ലോക്കല്‍ബോഡി എന്നിവ നല്‍കി ആവശ്യമായ വ്യക്തിവിവരങ്ങളും നല്‍കി സെര്‍ച്ച് ചെയ്താല്‍ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം.