ചെറിയ പണമിടപാടുകള്‍ക്കുപോലും ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ നടത്തുന്ന കാലത്ത് യുപിഐ (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ്) പേയ്‌മെന്റുകള്‍ക്ക് സുരക്ഷിതമായ പിന്‍ ആവശ്യമാണ്. യുപിഐ പിന്‍ ഇടയ്ക്കിടെ മാറുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
നിങ്ങളുടെ ഡിവൈസിലേക്കോ യുപിഐ ആപ്പിലേക്കോ അനധികൃതമായി ആരെങ്കിലും ആക്‌സസ് ചെയ്തുവെന്ന് സംശയിക്കുന്നുണ്ട് എങ്കില്‍ വേഗം തന്നെ യുപിഐ പിന്‍ മാറ്റേണ്ടതുണ്ട്. യുപിഐ പിന്‍ അപ്‌ഡേറ്റ് ചെയ്യേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
ചെയ്യേണ്ടത് ഇത്രമാത്രം
സ്മാര്‍ട്ട്‌ഫോണില്‍ യുപിഐ ആപ്പ് തുറക്കുക.(ഗൂഗിള്‍ പേ, ഫോണ്‍പേ, പേടിഎം)
അക്കൗണ്ടിലേക്ക് സൈന്‍ ഇന്‍ ചെയ്യുക. യുപിഐ ഐഡി, മൊബൈല്‍ നമ്പര്‍, ആപ്പ് ആവശ്യപ്പെടുന്ന മറ്റ് വിവരങ്ങള്‍ നല്‍കി ലോഗിന്‍ ചെയ്തുകഴിഞ്ഞാല്‍, യുപിഐ സര്‍വ്വീസിലേക്കോ സെറ്റിങ്‌സിലേക്കോ പോവുക.ഇവ സാധാരണയായി മെയിന്‍ മെനുവില്‍ അല്ലെങ്കില്‍ ആപ്പിനുള്ളിലെ ഒരു പ്രത്യേക ഓപ്ഷനായി നല്‍കിയിരിക്കും.
യുപിഐ സര്‍വ്വീസ് മെനുവില്‍ ചേഞ്ച് യുപിഐ പിന്‍ അല്ലെങ്കില്‍ റീസെറ്റ് യുപിഐ പിന്‍ ഓപ്ഷന്‍ നോക്കുക.
നിലവിലെ യുപിഐ പിന്‍ നല്‍കിയ ശേഷം, ഒരു പുതിയ യുപിഐ പിന്‍ സെറ്റ് ചെയ്യാന്‍ ആവശ്യപ്പെടും
ശക്തവും സുരക്ഷിതവുമായ പിന്‍ തന്നെ തിരഞ്ഞെടുക്കുക.
സ്ഥിരീകരിക്കാന്‍ പുതിയ യുപിഐ പിന്‍ വീണ്ടും നല്‍കുക.
നിങ്ങള്‍ പുതിയ പിന്‍ നല്‍കി സ്ഥിരീകരിച്ചുകഴിഞ്ഞാല്‍ ചേഞ്ചുകള്‍ സബ്മിറ്റ് ചെയ്യുക.
നിങ്ങളുടെ യുപിഐ പിന്‍ മാറ്റിയതായി സൂചിപ്പിക്കുന്ന ഒരു മെസേജ് നിങ്ങള്‍ക്ക് ലഭിക്കും.