തലശേരി: സ്വാതന്ത്ര്യ സമര കാലഘട്ടത്തില്‍ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി 1934 ല്‍ തുടക്കമിട്ട പാറാല്‍ പൊതുജന വായനശാല നവതി ആഘോഷ നിറവില്‍. ചരിത്രത്തോടൊപ്പം കലാസാംസ്‌കാരികരംഗത്തും നിറ സാന്നിധ്യമായ ഗന്ഥശാലയുടെ മൂന്ന് മാസക്കാലം നീളുന്ന ആഘോഷപരിപാടികള്‍ ഇന്ന്ആരംഭിച്ചു. ഇന്ന് വൈകിട്ട് സ്പീക്കര്‍ അഡ്വ. എ.എന്‍. ഷംസീര്‍ ഉത്ഘാടനം ചെയ്യും. തലശേരി നഗര സഭാ ചെയര്‍ പേഴ്‌സണ്‍ കെ.എം. ജമുനാ റാണി അദ്ധ്യക്ഷയാവും. തുടര്‍ന്ന് ഡിസമ്പര്‍ 3, 24, 25, 31, ജനവരി 12, 21, 25, തീയ്യതികളിലായി ജില്ലാ തല ചിത്രരചനാ മത്സരം, കാരംസ് ടൂര്‍ണമെന്റ്, ബാലോത്സവം, വയോജന സംഗമം, പുസ്തക പ്രദര്‍ശനം, ക്വിസ് മത്സരം, സാംസ്‌കാരിക സന്ധ്യ, പെണ്‍മ്മ വനിതാ കൂട്ടായ്മ, സാംസ്‌കാരിക സദസ് തുടങ്ങിയ വ്യത്യസ്ഥ പരിപാടികള്‍ അരങ്ങേറും . ജനവരി 26 ന് വൈകിട്ട് 6 മണിക്ക് ആഘോഷ സമാപനം പൊതുമരാമത്ത്, ടൂറിസം വകുപ്പുമന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉത്ഘാടനം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ സി.ദാസന്‍, ടി.പി.സനീഷ് കുമാര്‍, ടി.ഗീത, എം.കെ.ഹരിദാസന്‍, എം.സുരേഷ് ബാബുസംബന്ധിച്ചു.