മഹിളാ സമന്വയ വേദി സ്ത്രീ ശക്തി സംഗമം നാളെ

മഹിളാ സമന്വയ വേദി സ്ത്രീ ശക്തി സംഗമം നാളെ

കോഴിക്കോട്: മഹിളാ സമന്വയ വേദിയുടെ സ്ത്രീ ശക്തി സംഗമം നാളെ (ഞായര്‍) കാലത്ത് 10 മണിക്ക് ചിന്മയാഞ്ജലി ഓഡിറ്റോറിയത്തില്‍ (തൊണ്ടയാട്) നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംഗമം പത്മശ്രീ മീനാക്ഷി ഗുരുക്കള്‍ ഉദ്ഘാടനം ചെയ്യും. ഡോ.വീണ സാബു അധ്യക്ഷത വഹിക്കും. വി എച്ച് പി മാതൃശക്തി സംസ്ഥാന സംയോജിക മിനി ഹരികുമാര്‍ രാഷ്ട്ര പുരോഗതിക്ക് സ്ത്രീകളുടെ പങ്ക് എന്ന വിഷയത്തിലും, ഭാരത സ്ത്രീകളുടെ മഹത്വം എന്ന വിഷയത്തില്‍ സ്മിത വല്‍സലനും, സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളും പരിഹാരവും എന്ന വിഷയത്തില്‍ നിഷാ റാണിയും പ്രഭാഷണം നടത്തും. സമാപന സഭയില്‍ രാഷ്ട്ര സേവികാ സമിതി ദക്ഷിണ ക്ഷേത്രിയ സഹകാര്യവാഹക ലത രാജന്‍ പ്രഭാഷണം നടത്തും. വാര്‍ത്താസമ്മേളനത്തില്‍ സ്മിത വത്സലന്‍, ഉമാ അന്തര്‍ജനം, ഭാവനാ സുമേഷ്, പ്രിയ പി.ജി, സുജാത ജയഭാനു എന്നിവര്‍ പങ്കെടുത്തു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *