ഗസ്സയിലെ റോഡില്‍ നിറയെ മൃതദേഹങ്ങള്‍ പലതും തിരിച്ചറിയാനാവാത്ത നിലയില്‍

ഗസ്സയിലെ റോഡില്‍ നിറയെ മൃതദേഹങ്ങള്‍ പലതും തിരിച്ചറിയാനാവാത്ത നിലയില്‍

ഗസ്സയിലെ അല്‍ അഹ്ലി ആശുപത്രിക്കു സമീപമുള്ള റോഡില്‍ നിറയെ മൃതദേഹങ്ങളാണ്.  പലമൃതദേഹങ്ങളും തിരിച്ചറിയാനാവാത്ത നിലയിലാണ്. ഇസ്രായേല്‍ സേനയുടെ ഭീഷണിയെ തുടര്‍ന്ന് അല്‍ശിഫ ആശുപത്രിയിലുള്ള എല്ലാവരെയും ഒഴിപ്പിക്കുകയാണ്.

ഇസ്രായേല്‍ വ്യോമാക്രമണം കടുപ്പിച്ചിരിക്കുന്ന തെക്കന്‍ ഗസ്സയിലെ ഖാന്‍യൂനിസില്‍ നിന്നും ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ഇസ്രായേല്‍ ഭീഷണിപ്പെടുത്തുന്നുണ്ട്. വടക്കന്‍ ഗസ്സയില്‍ നിന്നും പാലായനം ചെയ്തെത്തിയ ലക്ഷകണക്കിനാളുകളാണ് ഖാന്‍ യൂനുസിലുള്ളത്. മധ്യ ഗസ്സയിലെ ദെയ്റല്‍ ബലാഹില്‍ ഇസ്രായേലി വ്യോമാക്രമണത്തില്‍ ആറ് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു.

യു.എ.ഇ നടപ്പാക്കിയ ആയിരം ഫലസതീനി കുട്ടികളെ യു.എ.ഇയിലെത്തിച്ച് ചികിത്സിക്കാനുള്ള പദ്ധതിയുടെ ഭാഗമായി 15 കുട്ടികളെ യു.എ.ഇയിലെത്തിച്ചു. കുട്ടികളോടൊപ്പം ഇവരുടെ കുടുംബാംഗങ്ങളും യു.എ.ഇയിലെത്തിയിട്ടുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *