കാഴ്ചപ്പാടുകള്‍ മാറ്റാന്‍ സംരംഭകര്‍ തയ്യാറാകണം എം എ യൂസഫലി

കാഴ്ചപ്പാടുകള്‍ മാറ്റാന്‍ സംരംഭകര്‍ തയ്യാറാകണം എം എ യൂസഫലി

കോഴിക്കോട് :വ്യവസായ-വാണിജ്യരംഗത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറ്റുവാന്‍ സംരംഭകര്‍ തയ്യാറാവണമെന്ന് പ്രമുഖ വ്യവസായി പത്മശ്രീ എം എ യൂസുഫലി.കാലിക്ക് ചേംബര്‍ ഓഫ് കോമേഴ്‌സ് ചേംബര്‍ ഭവന്‍ അനക്‌സിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.കോവിഡിന് ശേഷം കടന്നുവന്ന ഡിജിറ്റല്‍ യുഗത്തിന്റെ മാറ്റത്തെ വ്യവസായ-വാണിജ്യ രംഗത്ത് കൂടി കൊണ്ടുവരുവാന്‍ നാം തയ്യാറാകണം. എങ്കിലേ വരും കാലത്ത് നിലനില്ക്കുവാന്‍ സാധിക്കുകയുള്ളൂ. കോഴിക്കോടിന്റെ നഷ്ടപ്പെട്ട വാണിജ്യ പ്രതാപം തിരിച്ചു പിടിക്കാന്‍ കാലിക്കറ്റ് ചേംബര്‍ ഓഫ് കോമേഴ്‌സ് മുന്‍കൈയ്യെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നൂറ്റാണ്ടുകളുടെ പ്രതാപമാണ് കോഴിക്കോടിന്റെ വാണിജ്യ മേഖലക്കുള്ളത്. ഈ രംഗത്തെ സാങ്കേതികമാറ്റത്തിന്റെ പുതു യുഗത്തില്‍, ആ സാധ്യതകള്‍ കൂടി ഉപയോഗപ്പെടുത്തി പഴയ പ്രതാപം തിരിച്ചു കൊണ്ടുവരുവാന്‍ സാധിക്കും.
പലപ്പോഴും അറേബ്യയില്‍ നിന്നുള്ള വ്യാപാരികള്‍ ഗോഡ്‌സ് ഓണ്‍ കണ്‍ട്രിയില്‍ നിന്നുള്ളയാളാണെന്ന് പരിചയപ്പെടുത്തുമ്പോള്‍, അവരുടെ പിതാമഹന്‍മാരില്‍ പലരും കാലിക്കൂത്തില്‍ വാണിജ്യ ഇടപാടുമായി ബന്ധപ്പെട്ടതിനെക്കുറിച്ച് പറയുന്നത് കേള്‍ക്കുമ്പോള്‍ ആ പഴയ പ്രതാപം തിരിച്ചു പിടിക്കുവാന്‍ നമുക്ക് സാധിക്കുമെന്നു തന്നെയാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.കോഴിക്കോട്ട് ലുലു മാള്‍ ഒന്നാം ഘട്ടം വിജയിച്ചാല്‍ രണ്ടാം ഘട്ടം കൂടുതല്‍ നിക്ഷേപം എത്തും. കോണ്‍ഫ്രന്‍സ് ടൂറിസത്തിന് മുന്‍ഗണന നല്‍കണമെന്ന് പ്രധാന മന്ത്രി കണ്ടപ്പോള്‍ നിര്‍ദ്ദേശിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഹയാത്ത് ഹോട്ടലിന്റെ ബ്രാഞ്ച് കോഴിക്കോട് തുടങ്ങുമന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ചടങ്ങില്‍ പ്രസിഡന്റ് റഫി.പി. ദേവസ്യ അധ്യക്ഷ്യം വഹിച്ചു. വിനീഷ് വിദ്യാധരന്‍ (പ്രസിഡന്റ്), സിറാജ് എടത്തൊടി (സെക്രട്ടറി) എന്നിവരുടെ നേതൃത്വത്തിലുള്ള പുതിയ ഭാരവാഹികളെ എം. എ യൂസുഫലി
സ്ഥാനചിഹ്നമണിയിച്ചു. പ്രസിഡന്റ്മാരായ ഡോ. കെ.മൊയ്തു,
സുബൈര്‍ കൊളക്കാടന്‍, പി.കെ. അഹമ്മദ്, മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി. അഹമ്മദ്, സി.കെ. അബ്ദുള്‍ മജീദ് എന്നിവര്‍ സംസാരിച്ചു.
ബില്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. മുസമ്മില്‍ സ്വാഗതവും ചേംബര്‍ സെക്രട്ടറി എ .പി. അബ്ദുല്ലക്കുട്ടി നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *