കളിക്കളത്തിനൊരു കൈതാങ്ങ് പദ്ധതിയുമായി അസൈക്ക്

കളിക്കളത്തിനൊരു കൈതാങ്ങ് പദ്ധതിയുമായി അസൈക്ക്

കായിക മേഖലയില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ക്ലബ്ബുകള്‍ക്കും അക്കാദമികള്‍ക്കും, സ്‌കൂളുകള്‍ക്കും സ്‌പോര്‍ട്‌സ് കിറ്റുകളും, ഉപകരണങ്ങളും നല്‍കുന്ന കളിക്കളത്തിനൊരു കൈത്താങ്ങ് പദ്ധതി നടപ്പാക്കുമെന്ന് അലൂമിനി ഓഫ് സായ് കാലിക്കറ്റ്(അസൈക്ക്) ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം 2024 ജനുവരിയില്‍ കോഴിക്കോട് നടക്കും. 2021ല്‍ സ്ഥാപിതമായ കായിക താരങ്ങളുടെ സംഘടനയാണ് അസൈക്ക്. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കോഴിക്കോട് സെന്ററില്‍ പരിശീലനം നടത്തിയ 2145ഓളം കായിക താരങ്ങള്‍ സംഘടനയില്‍ അംഗങ്ങളാണ്. കായിക മേഖലയില്‍ വളര്‍ന്ന് വരുന്ന പുതുതലമുറക്ക് കൈതാങ്ങ് നല്‍കുക എന്നതാണ് ലക്ഷ്യമെന്നവര്‍ കൂട്ടിച്ചേര്‍ത്തു.

വാര്‍ത്താസമ്മേളനത്തില്‍ പ്രോഗ്രാം ഡയറക്ടര്‍ വിബിന്‍ ജോര്‍ജ്്, സെക്രട്ടറി മുഹമ്മദ്.ജെ.എം, നിഷ മേരി ജോണ്‍, അനസ്.സി.ജി എന്നിവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *