നെറ്റ്ഫ്‌ലിക്‌സിലും ജവാന്‍ തന്നെ താരം

നെറ്റ്ഫ്‌ലിക്‌സിലും ജവാന്‍ തന്നെ താരം

നെറ്റ്ഫ്‌ലിക്‌സിലും ഷാരൂഖ് ഖാന്‍ നായകനായ ജവാന്‍ ചിത്രം നെറ്റ്ഫ്‌ലിക്‌സിലും വന്‍ ഹിറ്റായി മാറുകയാണെന്ന് ഒടിടി പ്ലാറ്റ്‌ഫോം റിപ്പോര്‍ട്ട് ചെയ്യുന്നത്.
1000 കോടി രൂപയിലധികം നേടി രാജ്യത്തിന്റെയാകെ ശ്രദ്ധയാകര്‍ഷിച്ച ചിത്രമായിരുന്നു ജവാന്‍.

ഷാരൂഖ് ഖാന്റെ ജവാന്‍ 1000 കോടി രൂപയിലധികം നേടി രാജ്യത്തിന്റെയാകെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.ഷാരൂഖ് ഖാന്റെ നായികയായി നയന്‍താരയും ചിത്രത്തില്‍ മികച്ച പ്രകടനം നടത്തി. ഇതാദ്യമായിട്ടാണ് നയന്‍താര ഒരു ബോളിവുഡ് ചിത്രത്തില്‍ നായികയായി വേഷമിടുന്നതും. ഷാരൂഖ് ഖാന്‍ നായകനാകുന്ന പതിവ് സിനിമകളില്‍ നിന്ന് വ്യത്യസ്തമായി രാഷ്ട്രീയ സന്ദേശം പകരുന്നതുമാണ് ജവാന്‍. ജവാനില്‍ വിജയ് സേതുപതിയാണ് വില്ലന്‍. സഞ്ജയ് ദത്ത് അതിഥി വേഷത്തിലുണ്ടായിരുന്നു. ഷാരൂഖ് ഖാന്‍ നായകനായ ഹിറ്റ് ചിത്രത്തില്‍ ദീപിക പദുക്കോണ്‍, സന്യ മല്‍ഹോത്ര, സുനില്‍ ഗ്രോവര്, റിദ്ധി ദോഗ്ര, സഞ്ജീത ഭട്ടാചാര്യ, ഗിരിജ, ഇജാസ് ഖാന്‍, കെന്നി, ജാഫര്‍ സാദിഖ് തുടങ്ങിയ താരങ്ങളും കഥാപാത്രങ്ങളായിരുന്നു. മിഡില്‍ ഈസ്റ്റില്‍ ഒരു ഇന്ത്യന്‍ സിനിമയുടെ റെക്കോര്‍ഡ് ജവാന്‍ നേടിയിരിക്കുന്നത് എന്നാണ് ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ഒരു ഹിന്ദി സിനിമയുടെ കളക്ഷനില്‍ ജവാനാണ് ഇപ്പോള്‍ മുന്നിലുള്ളത്. ജവാന്റെ ആകെ ബജറ്റ് 300 കോടി രൂപയാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *