ക്ഷീര കര്‍ഷകര്‍ക്കുള്ള സബ്‌സിഡികള്‍ പുന:സ്ഥാപിക്കണംകേരള ക്ഷീര കര്‍ഷക കോണ്‍ഗ്രസ്

ക്ഷീര കര്‍ഷകര്‍ക്കുള്ള സബ്‌സിഡികള്‍ പുന:സ്ഥാപിക്കണംകേരള ക്ഷീര കര്‍ഷക കോണ്‍ഗ്രസ്

കല്‍പ്പറ്റ: ക്ഷീര കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരുന്ന സബ്‌സിഡികള്‍ (കാലിത്തീറ്റ, പച്ചപ്പുല്‍, ചേളം, സൈലേക്ക്, കാലി ഇന്‍ഷൂറന്‍സ്) പുന:സ്ഥാപിക്കണമെന്ന് കേരള ക്ഷീര കര്‍ഷക കോണ്‍ഗ്രസ് (ഐഎന്‍ടിയുസി) ജില്ലാ നേതൃ യോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടു. ക്ഷീര കര്‍ഷകര്‍ക്ക് 4% പലിശ നിരക്കില്‍ ലോണ്‍ അനുവദിക്കുക, മഹാത്മാ ദേശീയ തൊഴില്‍ ദിന പ്രവര്‍ത്തിയില്‍ ക്ഷീര കര്‍ഷകര്‍ക്ക് 100 തൊഴില്‍ ദിനം അനുവദിക്കുക, 60 വയസ്സ് കഴിഞ്ഞ ക്ഷീര കര്‍ഷകര്‍ക്ക് പെന്‍ഷന്‍ അതാത് മാസത്തില്‍ നല്‍കുകയും, മുഴുവന്‍ ക്ഷീര കര്‍ഷകരെയും ഉള്‍പ്പെടുത്തുക, പാലിന് ലിറ്ററിന് 4 രൂപ സബ്‌സിഡിയും 45 രൂപ മിനിമം വിലയും നല്‍കുക എന്നീ ആവശ്യങ്ങളുന്നയിച്ച് 26, 27ന് കല്‍പ്പറ്റയില്‍ നടത്തുന്ന ഐഎന്‍ടിയുസി കണ്‍വെന്‍ഷന്‍ വിജയിപ്പിക്കാനും തീരുമാനിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *