ഇന്‍സ്റ്റഗ്രാം റീല്‍സ് ഡൗണ്‍ലോഡ് ചെയ്യാം ഒറ്റ ക്ലിക്കിലൂടെ

ഇന്‍സ്റ്റഗ്രാം റീല്‍സ് ഡൗണ്‍ലോഡ് ചെയ്യാം ഒറ്റ ക്ലിക്കിലൂടെ

 

ഇനി റീല്‍സ് ഡൗണ്‍ലോഡ് ചെയ്യാം ഒറ്റ ക്ലിക്കില്‍. വിഡിയോ ഗാലറിയിലേക്ക് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.

സാധാരണയായി ഇഷ്ടപ്പെട്ട ഇന്‍സ്റ്റഗ്രാം റീല്‍സ് ഡൗണ്‍ലോഡ് ചെയ്യാന്‍ തേര്‍ഡ് പാര്‍ട്ടി ആപ്പുകളെയാണ് ആശ്രയിക്കാറ്. സുരക്ഷിതമല്ലാത്ത തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ ഉപയോഗിച്ച് റീല്‍ ഡൗണ്‍ലോഡ് ചെയ്ത് പലര്‍ക്കും അക്കൗണ്ടുകള്‍ നഷ്ടപ്പെടുന്ന അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്, കൂടാതെ സുരക്ഷ നടപടികളുടെ ഭാഗമായി തേര്‍ഡ് പാര്‍ട്ടി ആപ്പുകളില്‍ ലോഗിന്‍ ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് ഇന്‍സ്റ്റഗ്രാം തന്നെ വിലക്കേര്‍പ്പെടുത്തുന്നുണ്ട്.

റീല്‍സ് ഡൗണ്‍ലോഡ് ചെയ്യാന്‍

ഇന്‍സ്റ്റഗ്രാം റീല്‍ തുറന്ന ശേഷം, മെനുവിലെ ഷെയര്‍ ബട്ടനില്‍ ടാപ്പ് ചെയ്യുക,

തുടര്‍ന്ന് സ്‌ക്രീനില്‍ തെളിയുന്ന ഓപ്ഷനുകളില്‍നിന്ന് ഡൗണ്‍ലോഡ് ചിഹ്നത്തില്‍ ടാപ്പ് ചെയ്ത് റീല്‍ ഡൗണ്‍ലോഡ് ചെയ്യാം.

ഇത് ഫോണ്‍ ഗാലറിയിലെ ഇന്‍സ്റ്റഗ്രാം എന്ന ഫോള്‍ഡറില്‍ സേവ് അകും.

എന്നാല്‍ റീല്‍ അപ്പ്‌ലോഡ് ചെയ്ത ഉപയോക്താവിന് തന്റെ വീഡിയോ ഡൗണ്‍ലോഡ് ചെയ്യാന്‍ അനുവദിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള ഓപ്ഷനും ഇന്‍സ്റ്റഗ്രാം നല്‍കുന്നു.

എന്നാല്‍ ചില വീഡിയോകള്‍ അതിന്റെ ശബ്ദമോ ഗാനമോ ഇല്ലാതെ ഡൗണ്‍ലോഡ് ചെയ്യാന്‍ മാത്രമാണ് ഇന്‍സ്റ്റഗ്രാം അനുമതി നല്‍കുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *