നവ ജനശക്തി കോണ്‍ഗ്രസ്സ് തെലുങ്കാന തിരഞ്ഞെടുപ്പില്‍ ചെന്നൂരു അസംബ്ലി മണ്ഡലത്തില്‍ മൂന്ന് സീറ്റില്‍ മത്സരിക്കുന്നു.ഇന്ത്യയിലെ ഇരുളടഞ്ഞ ജീവിതങ്ങള്‍ക്ക് വെളിച്ചമാകുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി രൂപം കൊണ്ട നവ ജനശക്തി കോണ്‍ഗ്രസ്സ് ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥിതിയില്‍ പാര്‍ശ്വവത്കരിച്ചവരോടൊപ്പം എന്നും നിലകൊള്ളുമെന്ന നിലപാടിന്റെ അടിസ്ഥാനത്തിലാണ് ട്രാന്‍സ് ജെന്‍ഡറായ വൈശാലിയുടെ സ്ഥാനാര്‍ത്ഥിത്വം എന്ന് അഖിലേന്ത്യ പ്രസിഡണ്ട് മനോജ് ശങ്കരനെല്ലൂര്‍ അഭിപ്രായപ്പെട്ടു.നാടിന്റെ വികസനം ആഗ്രഹിക്കുന്നവര്‍ മൂന്ന് മുന്നണികള്‍ക്കും ബദലായി പുതിയെരു പ്രസ്ഥാനത്തെ സ്വീകരിക്കുമെന്നും കര്‍ഷകരും കര്‍ഷക തൊഴിലാളികളെയും നിരാശരാക്കിയ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ തെലുങ്കാനയിലെ സാധാരണ ജനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ചു. വറങ്കല്‍ ഈസ്റ്റ് മണ്ഡലത്തില്‍ ജാനു പ്രമീള, പറക്കല്‍ മണ്ഡലം കെ.സുരേഷ് കൊലഗാനി, ചെന്നൂര് വൈശാലി ഉള്‍പ്പെടെ മൂന്ന് സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. പാര്‍ട്ടി ഓഫീസ് അന്‍മാ ഗുന്‍ഡ ജനശക്തി ഭവനില്‍ ദേശീയ പ്രസിഡന്റ് മനോജ് ശങ്കരനെല്ലൂരാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. മത്സരിക്കുന്ന സീറ്റുകളില്‍ വിജയ പ്രതീക്ഷയുണ്ടെന്നും മത്സരിക്കാത്ത മുഴുവന്‍ മണ്ഡലങ്ങളിലും കോണ്‍ഗ്രസ്സിനെ പിന്തുണക്കാന്‍ തീരുമാനിച്ചതായും മനോജ് ശങ്കരനെല്ലൂര്‍ അറിയിച്ചു.