കോഴിക്കോട്: സമൂഹത്തിലെ ഏറ്റവും താഴെ തട്ടിലുള്ളവരുടെ സാമൂഹ്യ വികസനത്തിന് സാങ്കേതിക വിദ്യകള്‍ എങ്ങിനെ പ്രയോജനപ്പെടുത്താമെന്ന ആശയത്തില്‍ ഊന്നി കൊണ്ട് സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ & ഗൈഡന്‍സ് ഇന്ത്യ (സിജി) സംഘടിപ്പിക്കുന്ന ദ്വിദിന അന്തര്‍ദേശീയ ഓണ്‍ലൈന്‍ കോണ്‍ഫറന്‍സ് നാളെ ആരംഭിക്കും.
വിദ്യാഭ്യാസ ശാക്തീകരണ രംഗത്ത് സിജി സംഘടിപ്പിക്കുന്ന രണ്ടാമത്തെ കോണ്‍ഫറന്‍സാണിത്.
അലിഗഡ് സര്‍വകലാശാല, കാലിക്കറ്റ് സര്‍വകലാശാല, ഐ. ഇ. ഇ. ഇ, ലിസ്സ കോളേജ് , നീലഗിരി കോളേജ് തുടങ്ങിയ സ്ഥാപനങ്ങളുടെ പങ്കാളിത്വത്തോടെ സംഘടിപ്പിക്കുന്ന കോണ്‍ഫറന്‍സില്‍ അടിസ്ഥാന സാമൂഹിക പരിവര്‍ത്തനത്തിന് ഭാവി സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ എന്ന പ്രമേയത്തില്‍ അമ്പതിലേറെ പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെടും.
വിഷയാധിഷ്ഠിത കോണ്‍ക്ലേവുകള്‍, സെമിനാര്‍, പാനല്‍ ഡിസ്‌കഷന്‍, ഗവേഷണ പ്രബന്ധങ്ങള്‍ തുടങ്ങിയ 8 സെഷനുകള്‍ കോണ്‍ഫറന്‍സിന്റെ ഭാഗമായി നടക്കും.
സൗദിയിലെ കിംഗ് ഫഹദ് പെട്രോളിയം ആന്‍ഡ് മിനറല്‍ യൂണിവേഴ്‌സിറ്റിയിലെ
പ്ലാനിംഗ് ആന്‍ഡ് ക്വാളിറ്റി ഓഫീസ് ഡയരക്ടറും പ്രൊഫസറുമായ ഡോ. സ്വാദിഖ് മുഹമ്മദ് സൈദ് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യും.
ഐസിടി ഇന്‍ഫ്രസ്ട്രക്ച്ചര്‍ & സൈബര്‍ സെക്യൂരിറ്റി ഇന്റര്‍നാഷണല്‍ അറ്റോമിക് എനര്‍ജി മുന്‍ തലവന്‍ ഡോ:അമീര്‍ പി പിച്ചന്‍, ജെഡിടി ഇസ്ലാം സെക്രട്ടറി ഡോ: ഇദ്രസ് വി, ജാമിഅ മില്ലിയ ന്യൂഡല്‍ഹി സോഷ്യല്‍ വര്‍ക്ക് വിഭാഗം തലവന്‍ ഡോ. നീലം സുക്രാമണി, മലപ്പുറം അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റി ക്യാമ്പസ് ഡയറക്ടര്‍ ഡോക്ടര്‍ ഫൈസല്‍ കെ പി മാരിയാട്, ഐഐഎം കോഴിക്കോട് അസോസിയേറ്റ് പ്രൊഫസര്‍ ഡോ. പ്രിയ നായര്‍ രാജീവ്, യൂണിവേഴ്‌സിറ്റി ഓഫ് കേരള കമ്പ്യൂട്ടഷനല്‍ ബയോളജി വിഭാഗം തലവന്‍ ഡോ: അച്യുത് ശങ്കര്‍ എസ് നായര്‍, ടിഐഎസ്എസ് മുംബൈ സോഷ്യല്‍ വര്‍ക്ക്& ഡീന്‍ അക്കാദമി അഫയേര്‍സ് പ്രൊഫസര്‍ പി.കെ ഷാജഹാന്‍, ചന്ദ്രിക പത്രാധിപര്‍ കമാല്‍ വരദൂര്‍ തുടങ്ങി നിരവധി അതിഥികള്‍ വിവിധ സെഷനുകളില്‍ പങ്കെടുക്കും.
സമാപന പരിപാടിയില്‍ കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. എം.കെ ജയരാജ് മുഖ്യാതിഥിയായി പങ്കെടുക്കും.
കോണ്‍ഫറന്‍സില്‍ അധ്യാപകര്‍, വിദ്യാര്‍ഥികള്‍, സാമൂഹിക പ്രവര്‍ത്തകര്‍ , എന്‍ജിഒ പ്രതിനിധികള്‍ തുടങ്ങിയവര്‍ക്ക് പങ്കെടുക്കാം.
വിശദ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും കോണ്‍ഫ്രന്‍സ് വെബ് സൈറ്റ്
www.sageconference.cigi.org സന്ദര്‍ശിക്കുക.