കോഴിക്കോട്: ഭക്ഷ്യോത്പന്നങ്ങളുടെ ഉത്പാദന കയറ്റുമതി വിപണന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഹരിതം ഫുഡ്‌സിന്റെ പുതിയ സംരംഭം ‘റിഥം ഇവന്റ് ഗലേറിയ’ ഓഡിറ്റോറിയം പുത്തൂര്‍ മഠത്തില്‍ നവംബര്‍ 19 ഞായറാഴ്ച എം.കെ രാഘവന്‍ എം .പി. ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു.
പെരുമണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അധ്യക്ഷത വഹിക്കും.
പി.ടി.എ.റഹീം എം.എല്‍.എ, മേയര്‍ ബീന ഫിലിപ്പ്, സഅദ്ലഫി അല്‍ മുത്തൈരി (കുവൈത്ത്) സെയ്ദ് ബിന്‍ റജാബ് അല്‍ മാലികി (സൗദി അറേബ്യ)തുടങ്ങിയവര്‍ മുഖ്യതിഥികളായിരിക്കും.
ഉദ്ഘാടന ദിവസം സമൂഹത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 3 പെണ്‍കുട്ടികളുടെ വിവാഹത്തിന്റെ എല്ലാ ചിലവുകളും ഏറ്റെടുത്ത് നടത്തുവാന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.