സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍വര്‍ധന. ഇന്ന് മാത്രം 480 രൂപയുടെ വര്‍ധനയാണുണ്ടായത്. ഇതോടെ പവന് 45,240 രൂപയായി. ഗ്രാമിന് 5655 ആയി.
രണ്ടാഴ്ചയായി വില താഴ്ന്നുകൊണ്ടിരുന്ന സ്വര്‍ണവില ചൊവ്വാഴ്ച മുതലാണ് മുന്നേറിക്കൊണ്ടിരുന്നത്. കഴിഞ്ഞമാസം 28ന് 45,920 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില റെക്കോര്‍ഡിട്ടിരുന്നു. 16 ദിവസത്തിനിടെ 1600 രൂപ കുറഞ്ഞശേഷം കഴിഞ്ഞദിവസം മുതലാണ് വില ഉയര്‍ന്ന് തുടങ്ങിയത്.