എന്‍ഡിഎ ഘടക കക്ഷിയായ ജനതാദള്‍ എസ് നെ മന്ത്രിസഭയില്‍ നിലനിര്‍ത്തുന്നത് ബിജെപി യുമായി ഉണ്ടാക്കിയ രഹസ്യ ധാരണയുടെ ഭാഗമായാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നു സോഷ്യലിസ്റ്റ് പാര്‍ട്ടി ഇന്ത്യ ദേശീയ വക്താവ് മനോജ് ടി സാരംഗ് ആവശ്യപ്പെട്ടു. ബിജെപി മുന്നണിയില്‍ ചേരുന്നതിനോട് എതിര്‍പ്പുള്ള മുതിര്‍ന്ന നേതാക്കള്‍ കോവളത്തു വിളിച്ചു ചേര്‍ത്ത യോഗത്തിനെതിരെ ശക്തമായ നിലപാടെടുത്ത കേരളത്തിലെ മന്ത്രി അടക്കമുള്ള ജനതാദള്‍ എസ് നേതൃത്വം ബിജെപി യോടുള്ള വിധേയത്വം വ്യക്തമാക്കിയ സാഹചര്യത്തില്‍, അവരെ മുന്നണിയിലും മന്ത്രിസഭയിലും നിലനിര്‍ത്തി സംരക്ഷിക്കുന്ന എല്‍ ഡി എഫ് ബിജെപി യുടെ ബി ടീം ആയി മാറിയിരിക്കയാണ്. ബിജെപി വിരോധം പ്രസംഗിക്കുന്ന സിപി എം അല്പമെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ എന്‍ഡിഎ ഘടകകക്ഷി ആയ ജനതാദള്‍ എസ് മന്ത്രിയെ പുറത്താക്കാന്‍ ചങ്കൂറ്റം കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘ ബിജെപി ഹതവോ ഭാരത് ബചാവോ ‘ എന്ന മുദ്രാവാക്യം ഉയര്‍ത്തി ബിജെപി വിരുദ്ധ സോഷ്യലിസ്റ്റ് പാര്‍ട്ടികളുടെയും ഗ്രൂപ്പുകളുടെയും യോഗം നവംബര്‍ 25 ന് ഡല്‍ഹി രാജേന്ദ്ര ഭവനില്‍ നടക്കും. പാര്‍ട്ടി ദേശീയ പ്രസിഡന്റ് അഡ്വ തമ്പാന്‍ തോമസ് അധ്യക്ഷത വഹിക്കും. ഡോക്ടര്‍ സന്ദീപ് പാണ്ഡേ, പ്രൊഫ ശ്യാം ഗംഭീര്‍, സയ്യിദ് ടെഹ്സിന്‍ അഹ്‌മദ് തുടങ്ങിയ നേതാക്കള്‍ സംബന്ധിക്കും.