കോഴിക്കോട് :കോമ്പോസിറ്റ് റീജണല്‍ സെന്ററും ലയണ്‍സ് ക്ലബ് 318 ഇ യും സംയുക്തമായി കൃത്രിമ കൈ – കാല്‍ നിര്‍മ്മാണ വിതരണ
മെഗാ ക്യാമ്പ് ആരംഭിച്ചു.ചേവായൂര്‍ സി ആര്‍ സി യില്‍ നടന്ന ചടങ്ങ് ലയണ്‍സ് ഡിസ്ടിക്റ്റ് ഗവര്‍ണര്‍ ടി കെ രജീഷ് ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ചെയര്‍മാന്‍ സുബൈര്‍ കൊളക്കാടന്‍ അധ്യക്ഷത വഹിച്ചു. സി ആര്‍ സി ഡയറക്ടര്‍ റോഷന്‍ ബിജിലി, ലയണ്‍സ് ഡിസ്ട്രിക്ട് വൈസ് ഗവര്‍ണര്‍മാരായ കെ വി രാമചന്ദ്രന്‍, രവി ഗുപ്ത, ഐപ്പ് തോമസ്, ശ്രീനിവാസ പൈ, രഗീഷ് കരുണന്‍, അക്ഷയ് കുമാര്‍, മുരളീകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. വിശോഭ് പനങ്ങാട്ട് സ്വാഗതവും നിസാം പള്ളിയില്‍ നന്ദിയും പറഞ്ഞു.
പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ അപേക്ഷിച്ച 500 ഓളം പേരുടെ കൈ – കാല്‍ അളവെടുക്കല്‍ നടത്തി. കൈ -കാല്‍ നഷ്ടപ്പെട്ടവര്‍ക്കും പോളിയോ, മറ്റ് തളര്‍ച്ച വന്നവര്‍ക്കുമായി സൗജന്യമായി കൃത്രിമ അവയവങ്ങള്‍ ഈ മാസം അവസാനത്തോടെ ക്യാമ്പിലൂടെ വിതരണം ചെയ്യുമെന്ന് പ്രോഗ്രാം ചെയര്‍മാന്‍ സുബൈര്‍ കൊളക്കാടന്‍ അറിയിച്ചു.