അക്യുപങ്ചര്‍ ജോയിന്റ് കൗണ്‍സില്‍ ഉത്തരമേഖല സമ്മേളനം നാളെ

അക്യുപങ്ചര്‍ ജോയിന്റ് കൗണ്‍സില്‍ ഉത്തരമേഖല സമ്മേളനം നാളെ

കോഴിക്കോട്: അക്യുപങ്ചര്‍ ജോയിന്റ് കൗണ്‍സില്‍ ഉത്തരമേഖലാ സമ്മേളനം നാളെ(ശനിയാഴ്ച) കാലത്ത് 10 മണിക്ക് നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സമ്മേളനം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ എസ്.കെ.അബൂബക്കര്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡണ്ട് യൂസുഫ് ഫാറൂഖി അദ്ധ്യക്ഷത വഹിക്കും. സംഘടനയുടെ ലക്ഷ്യവും മാര്‍ഗ്ഗവും എന്ന വിഷയത്തില്‍ ഉമ്മര്‍ ഗുരുക്കള്‍ സംസാരിക്കും. വിജയന്‍ കുമാര്‍ തിരുവനന്തപുരം ക്ലാസ് നയിക്കും. റഫീഖ് വെന്നിയൂര്‍ സ്വാഗതവും, സൈതലവി മോങ്ങം നന്ദിയും പറയും. കണ്ണൂര്‍, കാസര്‍കോഡ്, വയനാട്, കോഴിക്കോട് ജില്ലകളില്‍ നിന്നും പ്രതിനിധികള്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ യൂസുഫ് ഫാറൂഖി, മന്‍സൂര്‍, മുഹമ്മദലി മഞ്ചേരി എന്നിവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *