വാട്‌സ്ആപ്പ് വോയിസ് ചാറ്റ് ഫീച്ചറെത്തി, ചെയ്യേണ്ടതിങ്ങനെ

വാട്‌സ്ആപ്പ് വോയിസ് ചാറ്റ് ഫീച്ചറെത്തി, ചെയ്യേണ്ടതിങ്ങനെ

നിരവധി സൗകര്യപ്രദമായ ഫീച്ചറുകള്‍ അവതരിപ്പിക്കുകയാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. ഈ അടുത്തിടെയാണ് ഗ്രൂപ്പിലെ അംഗങ്ങളുമായി വോയിസ് കോള്‍ ചെയ്യാന്‍ സാധിക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്.

ഗ്രൂപ്പുകളില്‍ ആശയവിനിമയം എളുപ്പമാക്കാനും സൈലന്റ് പുഷ് നോട്ടിഫിക്കേഷനുകള്‍ വഴി മറ്റുള്ളവര്‍ക്ക് ശല്യമാകാതെ ഗ്രൂപ്പ് കോള്‍ ചെയ്യാനും വാട്‌സ്ആപ്പ് വോയിസ് ചാറ്റ് എന്ന ഫീച്ചറിലൂടെ സാധിക്കുന്നു.

വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ മുന്‍പ് കോള്‍ ചെയ്താല്‍ ഗ്രൂപ്പിലെ എല്ലാ അംഗങ്ങള്‍ക്കും ഒരുപോലെ തന്നെ ആ കോള്‍ എത്തുമായിരുന്നു എന്നാല്‍ വോയിസ് ചാറ്റ് ഫീച്ചര്‍ വഴി കോള്‍ ചെയ്യുമ്പോള്‍ ആദ്യം ആ കോളില്‍ ആരും ജോയിന്‍ ചെയ്യണം എന്നില്ല, ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് കോളില്‍ ആവശ്യമെങ്കില്‍ ജോയിന്‍ ചെയ്യാന്‍ ഒരു സൈലന്റ് നോട്ടിഫിക്കേഷന്‍ ലഭിക്കും.

ഗ്രൂപ്പുകളില്‍ ആരെങ്കിലും ഒരാള്‍ കോള്‍ ചെയ്യുമ്പോള്‍ എല്ലാവര്‍ക്കും ഈ നോട്ടിഫിക്കേഷന്‍ ലഭിക്കുന്നതിനാല്‍ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ഇതില്‍ ജോയിന്‍ ചെയ്യാനും സംസാരിക്കാനും തുടങ്ങാം. കോള്‍ തുടങ്ങി 60 മിനുട്ട് കഴിഞ്ഞിട്ടും ആരും ജോയിന്‍ ചെയ്തില്ലെങ്കില്‍ കോള്‍ തനിയെ കട്ട് ആകും. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ഇങ്ങനെ ഗ്രൂപ്പുകളില്‍ വോയിസ് കോള്‍ സ്റ്റാര്‍ട്ട് ചെയ്യാം. ചാറ്റ് ബോക്‌സിന്റെ ഹെഡറില്‍ ദൃശ്യമാകുന്ന കോള്‍ ടാബില്‍ നിലവില്‍ കോളില്‍ ആരൊക്കെ പങ്കെടുക്കുന്നുണ്ട് എന്ന വിവരവും ലഭ്യമാകും. ഈ ഫീച്ചര്‍ ഉപയോഗിക്കാന്‍ വാട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ വേര്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യണം.

ചെയ്യേണ്ടത് ഇത്രമാത്രം

1. നിങ്ങളുടെ ഫോണില്‍ വാട്‌സ്ആപ്പ് ഓപ്പണ്‍ ചെയ്യുക

2. വോയിസ് ചാറ്റ് തുടങ്ങേണ്ട ഗ്രൂപ്പ് ഓപ്പണ്‍ ചെയ്യുക

3. സ്‌ക്രീനില്‍ മുകളില്‍ കാണുന്ന കോള്‍ ചിഹ്നത്തില്‍ ക്ലിക്ക് ചെയ്യുക

4. തുടര്‍ന്ന് വോയിസ് ചാറ്റ് ആരംഭിക്കാം

5. ഗ്രൂപ്പ് അംഗങ്ങള്‍ക്ക് കോളില്‍ ജോയിന്‍ ചെയ്യാനുള്ള പുഷ് നോട്ടിഫിക്കേഷന്‍ ലഭിക്കും

Share

Leave a Reply

Your email address will not be published. Required fields are marked *