ഇന്ത്യയില്‍ ഫൈവ്സ്റ്റാര്‍ ഹോട്ടല്‍ രംഗത്ത് കേരളം മുന്നില്‍

ഇന്ത്യയില്‍ ഫൈവ്സ്റ്റാര്‍ ഹോട്ടല്‍ രംഗത്ത് കേരളം മുന്നില്‍

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പഞ്ചനക്ഷത്ര ഹോട്ടലുകളുള്ള സംസ്ഥാനമാണ് കേരളമെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. 46 ഫൈവ് സ്റ്റാര്‍ ഹോട്ടലുകളാണ് കേരളത്തിലുള്ളത്. മഹാരാഷ്ട്രയെ പിന്തള്ളിയാണ് കേരളം ഒന്നാം സ്ഥാനത്തെത്തിയത്. റൂം ബുക്കിങ് നടക്കുന്നതില്‍ കുമരകം ഒന്നാമതും കോവളം മൂന്നാമതുമാണ്.

കേരളത്തിലേക്കുള്ള ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ വലിയ മുന്നേറ്റമാണ് 2023ലുണ്ടായത്. ഏതാണ്ട് ഒന്നര കോടി ആഭ്യന്തര സഞ്ചാരികളാണ് സംസ്ഥാനത്ത് എത്തിയത്.

പുതിയ സ്ഥലങ്ങള്‍, നൂതന പദ്ധതികള്‍ തുടങ്ങി ടൂറിസത്തിന്റെ വിപുലീകരണമാണ് വകുപ്പ് ലക്ഷ്യം വെക്കുന്നതെന്ന് മന്ത്രി റിയാസ് പറഞ്ഞു.
ഇതിന്റെ ഭാഗമായാണ് തിരുവനന്തപുരത്ത് ടൂറിസം ഇന്‍വെസ്റ്റേഴ്‌സ് മീറ്റ് സംഘടിപ്പിക്കുന്നത്. കേരളത്തിലെ ടൂറിസം മേഖലയെ അടുത്ത ഘട്ടത്തിലേക്ക് നയിക്കുക എന്നതിനാണ് സംഗമം ഊന്നല്‍ നല്‍കുന്നത്.
പുതിയ ഒട്ടനവധി ആശയങ്ങള്‍ ഈ സംഗമത്തില്‍ പ്രതീക്ഷിക്കുന്നു. നിക്ഷേപക താത്പര്യം പ്രകടിപ്പിക്കുന്നവര്‍ക്ക് തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഫെസിലിറ്റേഷന്‍ സംവിധാനം ഒരുക്കുമെന്നും ടൂറിസം മന്ത്രി ഉറപ്പുനല്‍കുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *