കോഴിക്കോട്: ആദര്‍ശ രാഷ്ട്രീയത്തിന്റെ ആള്‍രൂപവും സോഷ്യലിസ്റ്റ് നേതാവും, എം.എല്‍.എയുമായിരുന്ന എം.കെ.പ്രേംനാഥിന്റെ സ്മൃതി സംഗമം 18ന് ശനിയാഴ്ച വൈകിട്ട് 3 മണിക്ക് ടൗണ്‍ഹാളില്‍ നടക്കും. വി.എം.സുധീരന് പരിപാടി ഉദ്ഘാടനം ചെയ്യും. എം.വി.ശ്രേയാംസ്കുമാര്‍ അധ്യക്ഷത വഹിക്കും. എം.എല്‍.എമാരായ ടി.പി.രാമകൃഷ്ണന്, എം.കെ.മുനീര്‍. ഇ.കെ.വിജയന്, മുന്‍ മന്ത്രി സി.കെ.നാണു ഉള്‍പ്പെടെ പ്രമുഖ വ്യക്തിത്വങ്ങള്‍ സംസാരിക്കും. വി.ലത്തീഫ് അനുസ്മരണ പ്രമേയം അവതരിപ്പിക്കും. കെ.ശങ്കരന് മാസ്റ്റര്‍ സ്വാഗതവും, പി.കിഷന് ചന്ദ് നന്ദിയും പറയും.