മധ്യ ഗസ്സയിലെ പെട്രോള്‍ പമ്പിന് നേരെയും ഖാന് യൂനിസിലെ പള്ളിക്ക് നേരെയും ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഒമ്പത് പേര് കൊല്ലപ്പെട്ടു.
വെസ്റ്റ് ബാങ്കിലും ഇസ്രായേല്‍ അതിക്രമം തുടരുകയാണ്. അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ സേന 69 ഫലസ്തീനികളെ അറസ്റ്റ് ചെയ്തു.
വെസ്റ്റ് ബാങ്കിലെ ബതിലഹേമിലും സംഘര്‍ഷമുണ്ടായി. സംഭവത്തില്‍ മൂന്ന് ഫലസ്തീനികള്‍ കൊല്ലപ്പെടുകയും അഞ്ച് ഇസ്രായേല്‍ പൗരന്മാര്ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. വടക്കന്‍ ഗസ്സയിലെ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍കൂടി കൊല്ലപ്പെട്ടെന്ന് ഇസ്രായേല്‍ അറിയിച്ചു. ഇതോടെ കരയുദ്ധത്തില്‍ കൊല്ലപ്പെട്ട ഇസ്രായേല്‍ സൈനികരുടെ എണ്ണം 50 ആയി.
ഗസ്സയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യുഎസിലെ ക്യാപ്പിറ്റോള്‍ സ്ട്രീറ്റില്‍ പ്രതിഷേധമുണ്ടായി. പ്രതിഷേധത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ആറ് പൊലീസുകാര്‍ക്ക് പരിക്കേറ്റു.