തിരുവനന്തപുരം: തിരുവനന്തപുരം: നവകേരള സദസില്‍ എല്ലാ മന്ത്രിമാരും എല്ലാ മണ്ഡലങ്ങളിലെയും യോഗങ്ങളില്‍ പങ്കെടുക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം. മന്ത്രിസഭ 140 മണ്ഡലങ്ങളിലും എത്തുന്ന നവകേരള സദസിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തിയ ശേഷമാണ് ഈ നിര്‍ദേശം നല്‍കിയത്. നവകേരള സദസിനിടെ വിവിധ ജില്ലകളില്‍ മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും.
നവകേരള സദസിന്റെ ഭാഗമായി ഞായറാഴ്ച കാസര്‍കോട്ടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രവര്‍ത്തി ദിവസം ആക്കിയിരുന്നു. ഇതുപോലെയാണ് മന്ത്രിമാരുടെ കാര്യം. 37 ദിവസം നീളുന്ന മണ്ഡല പര്യടനത്തില്‍ നിന്ന് മന്ത്രിമാര്‍ക്കും അവധിയില്ല.