തിരുവനന്തപുരം: സഹകരണമേഖലയുടെ നല്ല പ്രവര്‍ത്തനത്തിന് സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ടെന്ന് മന്ത്രി വി.എന്‍. വാസവന്‍. കേരളത്തിലിന്ന് സഹകരണ രംഗം എത്താത്ത മേഖലയില്ല. നാടിന്റെ പൊതുവിഷയങ്ങളിലുള്‍പ്പെടെ സേവന സന്നദ്ധതയോടെ ഇടപെട്ട ചരിത്രമാണ് സഹകരണ മേഖലക്കുള്ളത്. കോവിഡ് കാലത്തുള്‍പ്പെടെ കേരളം അനുഭവിച്ചതാണ് സഹകരണ മേഖലയുടെ ഇടപെടല്‍. ഇതിനിടയില്‍ തെറ്റായ പാതയില്‍ സഞ്ചരിക്കുന്നവരെ സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം പാങ്ങപ്പാറയില്‍ സഹകരണ മേഖലയിലെ ഏറ്റവും വലിയ പാര്‍പ്പിട സമുച്ചയമായ ലാഡര്‍ ക്യാപിറ്റല്‍ ഹില്‍ അപ്പാര്‍ട്ട് മെന്റ് താക്കോല്‍ കൈമാറുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ലാഡര്‍ ജി.എം. കെ.വി. സുരേഷ് ബാബു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കോമേര്‍ഷ്യല്‍ കോപ്ലക്‌സ് മുന്‍ ഡപ്യൂട്ടി സ്പീക്കര്‍ പാലോട് രവി ഉദ്ഘാടനം ചെയ്തു. ഹെല്‍ത്ത് ക്ലബ് അബ്ദുല്‍ ഹമീദ് എം.എല്‍.എയും സ്വിമ്മിങ് പൂള്‍ മുന്‍ മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരനും ആംഫി തിയറ്റര്‍ കേരള പ്ലാനിംങ്ങ് ബോര്‍ഡ് മുന്‍ അംഗം സി.പി. ജോണും ഉദ്ഘാടനം ചെയ്തു. ടവര്‍-1, ടവര്‍-2 നാമകരണം സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ നിസാമുദ്ധീന്‍ നിര്‍വഹിച്ചു. ലാഡര്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. കൗണ്‍സിലര്‍ സ്റ്റാന്‍ലി ഡിക്രൂസ്, പ്രമുഖ സഹകാരികളായ കരകുളം കൃഷ്ണപിള്ള, മനയത്ത് ചന്ദ്രന്‍, പൊലീസ് സഹകരണ സംഘം പ്രസിഡന്റ് ജി.ആര്‍. അജിത്, പഴയകുന്നുമ്മേല്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്‍. സുദര്‍ശനന്‍, കഴക്കൂട്ടം ഹൗസിംങ് സൊസൈറ്റി പ്രസിഡന്റ് അഡ്വ. പി. സുബൈര്‍ കുഞ്ഞു, എസ്.സി.ബി നാവായിക്കുളം പ്രസിഡന്റ് അഡ്വ. എം.എം. താഹ, ലാഡര്‍ ഡയക്ടര്‍ ഉഴമലയ്ക്കല്‍ ബാബു, കോപ്പറേറ്റീവ് ഇന്‍ഷൂറന്‍സ് സൊസൈറ്റി ചെയര്‍പേഴ്‌സണ്‍ സി.ബി. ഗീത എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ലാഡര്‍ ഡയക്ടര്‍ എം.പി. സാജു നന്ദി പറഞ്ഞു.