സ്മാര്‍ട് ഫോണ്‍ കമ്പനിയായ ഷവോമി തങ്ങളുടെ ആദ്യ ഇലക്ട്രിക് കാര്‍ പുറത്തിറക്കി. എസ് യു 7 എന്ന് പേരിട്ടിരിക്കുന്ന ഇലക്ട്രിക് സെഡാന്‍ ചൈനയിലാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ലിഡാര്‍ സൗകര്യമുള്ളതും ഇല്ലാത്തതുമായ രണ്ട് വേര്‍ഷനുകളാണ് എസ് യു 7 ന് ഉള്ളത്. എസ് യു7, എസ് യു7 പ്രോ, എസ് യു7 മാക്സ് എന്നിങ്ങനെ മൂന്ന് വേരിയന്റുകള്‍ ഇതിനുണ്ട്. ആര്‍ഡബ്ല്യൂഡി, എഡബ്ല്യൂഡി എന്നീ രണ്ട് പവര്‍ ഓപ്ഷനുകളും നല്‍കുന്നു.
വലിയ ബാറ്ററിയുള്ളതുകൊണ്ടു തന്നെ ഷാവോമി എസ് യു7 ന്റെ ബേസ് മോഡലിന് 1980 കിലോഗ്രാം ഭാരമുണ്ടാവും. ടോപ്പ് വേരിയന്റിന് 2025 കിലോഗ്രാം ഭാരവുമുണ്ട്. ബേസ് മോഡലുകള്‍ക്ക് മണിക്കൂറില്‍ 210 കിമീ വേഗം കൈവരിക്കാനാവും. ഉയര്‍ന്ന വേരിയന്റുകളില്‍ മണിക്കൂറില്‍ 265 കിമീ വേഗം ലഭിക്കും.
ഈ ഡിസംബറില്‍ ഉല്പാദനം ആരംഭിച്ച് 2024 ഫെബ്രുവരിയോടെ വില്‍പനയും ആരംഭിക്കാനാണ് ഉദ്ദേശം. പരീക്ഷണാടിസ്ഥാനത്തിലുള്ള ഉല്പാദനം കമ്പനി ഇതിനകം ആരംഭിച്ചു കഴിഞ്ഞു.